/indian-express-malayalam/media/media_files/uploads/2019/01/UDF-dc-Cover-giribs0q0oa1u7ku1id5dm8ve3-20160602184140.Medi-005.jpeg)
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജന തീരുമാനങ്ങളെടുക്കാന്‍ യുഡിഎഫ് ഇന്ന് യോഗം ചേരും. കൂടുതല്‍ സീറ്റു വേണമെന്ന ഘടകകക്ഷികളുടെ ആവശ്യം തള്ളാനാണ് സാധ്യത. ഉഭയ കക്ഷി ചര്‍ച്ചകള്‍ക്ക് നേതാക്കളെ ചുമതലപ്പെടുത്തും.
മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസ് എമ്മുമാണ് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നപ്പോഴായിരുന്നു ഇരു പാര്‍ട്ടികളും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. രണ്ട് പാര്‍ട്ടികളും ഓരോ സീറ്റ് വീതമാണ് ചോദിച്ചിരിക്കുന്നത്. നിലവില്‍ ലീഗിന് രണ്ട് സീറ്റുകളാണ് ഉളളത്. ഇതിന് പുറമെ വടകരയോ വയനാടോ ലഭിക്കണമെന്നാണ് ആവശ്യം.
കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന് കേരള കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. ലീഗിനായി സീറ്റ് ആവശ്യപ്പെട്ടെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി തന്നെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേരള കോണ്‍ഗ്രസിനായി സീറ്റ് ആവശ്യപ്പെട്ടത് പി.ജെ.ജോസഫാണ്. എന്നാല്‍ ഈ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.