കോഴിക്കോട്: യുഡിഎഫ് വടക്കൻമേഖല നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും. വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലവും സോളാർ കമ്മീഷൻ റിപ്പോർട്ടിന്മേലുള്ള പ്രതിരോധ നടപടികളും ഇന്ന് ചർച്ചയാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ ഉള്‍പ്പടെ പ്രധാന നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും.

രമേശ് ചെന്നിത്തല നയിക്കുന്ന ജനപക്ഷ യാത്രയുടെ ഒരുക്കങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഒന്നുവരെയാണ് ‘പടയൊരുക്കം’ എന്ന യാത്ര സംഘടിപ്പിക്കുന്നത്. കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ തുടങ്ങിയ ഏഴ് ജില്ലകളിലെ പ്രധാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

ഇതിനിടെ മുസ്ലീം ലീഗിന്റെ നിർണായക നേതൃയോഗവും ഇന്ന് നടക്കും. വേങ്ങര ഉപതിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനം യോഗം വിലയിരുത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ