scorecardresearch

എല്‍ഡിഎഫ് അവിശ്വാസത്തിന് എസ്‌ഡിപിഐ പിന്തുണ; ഈരാറ്റുപേട്ടയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി

എല്‍ഡിഎഫിന്റെ ഒന്‍പതും എസ്‌ഡിപിഐയുടെ അഞ്ചും കോണ്‍ഗ്ര് വിട്ട അന്‍സലന പരീക്കുട്ടിയുടെ വോട്ടും പ്രമേയത്തിന് അനുകൂലമായി ലഭിച്ചു

എല്‍ഡിഎഫിന്റെ ഒന്‍പതും എസ്‌ഡിപിഐയുടെ അഞ്ചും കോണ്‍ഗ്ര് വിട്ട അന്‍സലന പരീക്കുട്ടിയുടെ വോട്ടും പ്രമേയത്തിന് അനുകൂലമായി ലഭിച്ചു

author-image
WebDesk
New Update
UDF loses power in Erattupetta municipality, no-confidence motion passed in Erattupetta municipality, no-confidence motion passed in Erattupetta municipal chairperson, LDF no-confidence motion passed in Erattupetta municipality, Shuara Abdul Khader chairperson Erattupetta municipality, indian express malayalam, ie malayalam

കോട്ടയം: ഈരാറ്റുപേട്ട നഗരസഭാധ്യക്ഷയ്ക്ക് എതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. എസ്‌ഡിപിഐയുടെയും കോണ്‍ഗ്രസ് വിട്ടുവന്ന അംഗത്തിന്റെയും പിന്തുണയോടെയാണ് മുസ്ലിം ലീഗിലെ സുഹറ അബ്ദുള്‍ ഖാദറിനെതിരായ അവിശ്വാസ പ്രമേയം പാസായത്.

Advertisment

28 അംഗ നഗരസഭയില്‍ 15 വോട്ടാണ് അവിശ്വാസപ്രമേയം പാസാകാന്‍ വേണ്ടിയിരുന്നത്. എല്‍ഡിഎഫിന്റെ ഒന്‍പതും എസ്‌ഡിപിഐയുടെ അഞ്ചും കോണ്‍ഗ്ര് വിട്ട അന്‍സലന പരീക്കുട്ടിയുടെ വോട്ടും പ്രമേയത്തിന് അനുകൂലമായി ലഭിച്ചു.

യുഡിഎഫിനു നേരത്തെ 14 അംഗങ്ങളാണുണ്ടായിരുന്നത്. അന്‍സലന പരീക്കുട്ടി കോണ്‍ഗ്രസ് വിട്ടതോടെ പിന്തുണ 13 അംഗങ്ങളുടേതായി കുറഞ്ഞു.

രാവിലെ 11 ന് ആരംഭിച്ച അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയില്‍ 28 അംഗങ്ങളും പങ്കെടുത്തു. കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ കൊല്ലം നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ ഹരികുമാര്‍ വരണാധികാരിയായിരുന്നു.

Advertisment

Also Read: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: നാല് ഭരണസമിതി അംഗങ്ങള്‍ അറസ്റ്റില്‍

Udf Local Self Government Institutions Ldf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: