Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

പാപ്പാത്തിച്ചോലയിൽ കുരിശ് പൊളിച്ചതിനെതിരെ യുഡിഎഫ്

കുരിശ് പൊളിച്ചത് ക്രൈസ്തവർക്ക് മാനസ്സീകമായി പ്രയാസമുണ്ടാക്കിയെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ നടപടി ഉണ്ടായതെന്നും പിപി തങ്കച്ചൻ

തിരുവനന്തപുരം: മൂന്നാർ പാപ്പാത്തിച്ചോലയിൽ കുരിശ് പൊളിച്ച് നീക്കയതിനെ അപലപിച്ച് യുഡിഎഫ്. കുരിശ് മാറ്റിയത് അധാർമികമായിപ്പോയി എന്ന് യുഡിഎഫ് കൺവീനർ പി.പി തങ്കച്ചൻ പ്രതികരിച്ചു. കുരിശ് പൊളിച്ചത് ക്രൈസ്തവർക്ക് മാനസ്സീകമായി പ്രയാസമുണ്ടാക്കിയെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ നടപടി ഉണ്ടായതെന്നും പിപി തങ്കച്ചൻ പറഞ്ഞു. ഇന്ന് നടന്ന യുഡിഎഫ് യോഗത്തിന് ശേഷമാണ് പി.പി തങ്കച്ചന്റെ പ്രതികരണം .

കാപട്യം എന്താണ് എന്ന് മനസിലാക്കാൻ മൂന്നാറിലെ കുരിശ് പൊളിക്കൽ നാടകം നോക്കിയാൽ മതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു . 144 പ്രഖ്യാപിച്ച ശേഷമാണ് കുരിശ് പൊളിക്കൽ നടത്തിയതെന്ന് ആദ്യം പറഞ്ഞ ശേഷം പ്രഖ്യാപനം പൊലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു .

മൂന്നാർ കൈയേറ്റത്തിനെതിരായ നടപടിയില്‍ ഇടുക്കി ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. ഭരണകൂടം കൈക്കൊണ്ട നടപടികളിൽ ജാഗ്രതക്കുറവുണ്ടായെന്ന് പിണറായി വിജയൻ വ്യക്തമാക്കി.”പൊളിക്കലല്ല സര്‍ക്കാര്‍ നയം. ഒഴിപ്പിക്കൽ നടപടികളിൽ കൂടിയാലോചന വേണമായിരുന്നു. സർക്കാർ ഭൂമിയാണെന്ന് ഉറപ്പുണ്ടെങ്കിൽ ബോർഡ് സ്ഥാപിച്ചാൽ മതിയാകുമെന്നും അദ്ദേഹം ജില്ലാ ഭരണകൂടത്തെ അറിയിച്ചതായാണ് വിവരം.

ഇന്നലെ രാവിലെയാണ് ദേവികുളം താലൂക്കിലെ പാപ്പാത്തി ചോലയിൽ അനധികൃതമായി നിർമ്മിച്ച​​ ഭീമൻ കുരിശടി പൊളിച്ചു നീക്കിയത്. ഇരുമ്പ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന കുരിശ് കോൺക്രീറ്റിലാണ് ഉറപ്പിച്ചത്. കോൺക്രീറ്റ് കട്ടർ ഉപയോഗിച്ചാണ് കുരിശ് പൊളിച്ച് നീക്കിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Udf leaders slams revenue departments action to demolish cross in munnar pappathy chola

Next Story
പാപ്പാത്തിച്ചോലയില്‍ രണ്ടാം നാളില്‍ ‘കുരിശ് ഉയിര്‍ത്തെഴുന്നേറ്റു’; പുതിയ കുരിശുമായി ബന്ധമില്ലെന്ന് സ്‌പിരിറ്റ് ഇൻ ജീസസ്wooden cross, munnar, pappaathi chola
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express