തിരുവനന്തപുരം: നെയ്യാറ്റിൻകര നഗരസഭയിൽ ബജറ്റ് ചർച്ചയ്ക്കിടെ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. ഈരാറ്റിൻപുറം വിനോദസഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ട ഭൂമി കൈമാറ്റത്തെ ചൊല്ലിയായിരുന്നു എഡിഎഫ്-യുഡിഎഫ് അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ഭൂമി കൈമാറ്റത്തിൽ സെക്രട്ടറി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ ബഹളം വച്ചു. ഇത് സംഘർഷത്തിലേക്ക് നയിച്ചു.

ചെയർപേഴ്സണുനേരെ ആക്രോശിച്ച് എത്തിയ പ്രതിപക്ഷ അംഗങ്ങളെ തടുക്കാനായി ഭരണപക്ഷ അംഗങ്ങൾ എത്തി. ഇതോടെ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങി. അരമണിക്കൂറോളം യോഗം തടസപ്പെട്ടു. ഒടുവിൽ യോഗം തെറ്റിപ്പിരിയുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ