ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ എൽഡിഎഫ്-യുഡിഎഫ് ധാരണ. യുഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് ഭരണം സിപിഎമ്മിന്. ബിജെപിയെ അധികാരത്തിൽ നിന്നു അകറ്റി നിർത്താനാണ് എൽഡിഎഫും യുഡിഎഫും തമ്മിൽ ധാരണയായത്.

Read Also: ‘വർഗീയ വോട്ടുകൾ വേണ്ട’; അധികാരമേറ്റയുടന്‍ രാജിവെച്ച് എല്‍ഡിഎഫ് പ്രസിഡന്റുമാര്‍

പട്ടികജാതി വനിതാ സംവരണമാണ് പ്രസിഡന്റ് സ്ഥാനം. യുഡിഎഫിൽ നിന്നും പട്ടികജാതി വനിതകളാരും ജയിച്ചില്ല. ഈ സാഹചര്യത്തിലാണ് എൽഡിഎഫിൽ നിന്നും വിജയിച്ച പട്ടികജാതി വനിതയെ പിന്തുണയ്‌ക്കാൻ യുഡിഎഫ് തീരുമാനിച്ചത്. പഞ്ചായത്തിൽ യുഡിഎഫിന് ആറ് സീറ്റും എൽഡിഎഫിന് നാല് സീറ്റുമാണ് ലഭിച്ചത്. യുഡിഎഫ്-എൽഡിഎഫ് ധാരണയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. യുഡിഎഫ് എൽഡിഎഫിന്റെ അടിമകളായെന്ന് സുരേന്ദ്രൻ ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.