തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ വാഹനങ്ങളും കെഎസ്ആർടിസി ബസുകളും നിരത്തിലോടുന്നുണ്ട്. തിരുവനന്തപുത്ത്  പ്രവർത്തകരുടെ ഉന്തിലും  തളളിലും യു ഡി എഫ് നേതാവ് സുരേന്ദ്രൻ പിളളയ്ക്ക് മൂക്കിന് നിസ്സാരപരുക്കേറ്റു. തുറന്ന കടകൾക്കു നേരെയും വാഹനങ്ങൾക്കുനേരെയും യു ഡി എഫ് പ്രവർത്തകരുടെ അക്രമം. ജോലിക്ക് ഹാജരായ ജീവനക്കാർക്കെതിരെ കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തു നിന്നും അക്രമമുണ്ടായതായി പരാതിയുണ്ട്.  കുസാറ്റിന്റെ പുളിങ്കുന്ന് എഞ്ചിനീയറിംഗ് കോളജിൽ ജീവനക്കാരെ തടഞ്ഞുവെച്ചിരിക്കുന്നത് പ്രാദേശിക കോൺഗ്രസ് നേതാവിന്രെ നേതൃത്വത്തിൽ തടഞ്ഞതായാണ് ജീവനക്കാരുടെ പരാതി. പല ജില്ലകളിലും സർക്കാർ സ്ഥാപനങ്ങളും ഹർത്താനുകൂലികൾ അടപ്പിച്ചു. ബാങ്കുകൾ, എൽ ഐ സി എന്നി സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിച്ച കടകളും അടപ്പിച്ചു. പലയിടത്തും വിനോദസഞ്ചാരികളെ തടഞ്ഞു.

  തിരുവനന്തപുരത്തും എറണാകുളത്തും കെഎസ്ആർടിസി ബസുകൾക്കുനേരെ കല്ലേറുണ്ടായി. പലയിടത്തും കെഎസ്ആർടിസി ബസുകൾ തടയുന്നുമുണ്ട്. തൃശൂരിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത് ചെറിയ രീതിയിൽ സംഘർഷത്തിന് ഇടയാക്കി.

യു ഡി എഫ് ഹർത്താൽ സംബന്ധിച്ച് നേതാക്കളുടെ വാക്ക് പാഴായി. വ്യാപക വഴിതടയലും അക്രമവും. തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാടും അക്രമം, കോഴിക്കോട് പൊലീസുമായി നേരിയ തോതിൽ  സംഘർഷം.

പെട്രോൾ, ഡീസൽ, നിത്യോപയോഗ സാനങ്ങളുടെ വിലക്കയറ്റം ഉൾപ്പടെയുളള വിഷയങ്ങൾ ഉന്നയിച്ചാണ് യു ഡി എഫ് ഹർത്താൽ ആഹ്വാനം ചെയ്തത്. രണ്ടു തവണ ദിവസം മാറ്റി വച്ച ഹർത്താലിലാണ് അക്രമം അരങ്ങേറിയത്. കൊച്ചിയിൽ പാലാരിവട്ടത്തും പാലക്കാട് എലപ്പുളളിയിലും പത്തനം തിട്ടിയലെ കോന്നി കോഴഞ്ചേരി കെ എസ് ആർ ടി സി ബസ്സുകൾക്ക് നേരെ കല്ലേറ്. തിരുവനന്തപുരത്ത് പൂവച്ചൽ, വെളളനാട്, വിതുര, പകെ എസ് ആർടി സി ബസ്സിന് നേരരെ കല്ലേറുണ്ടായത്. തൃശൂർ സ്വരാജ് റൗണ്ടിന് സമീപം വാഹനങ്ങൾ തടഞ്ഞു. ആലപ്പുഴ ജില്ലയിലെ പല ഭാഗങ്ങളിലും തൊടുപുഴ, നെടുമങ്ങാട് എന്നിവിടങ്ങളിലും വാഹനം തടയലും പൊലീസും പ്രവർത്തകരുമായിവാക്ക് തർക്കവും നടന്നു.

ഇന്നലെ മുതൽ തുടങ്ങിയതാണ് അക്രമമെന്ന് പരാതി ഹർത്താൽ വിളംബര ജാഥയാണ് ഹർത്താൽ തുടങ്ങും മുമ്പ് അക്രമം അഴിച്ചുവിട്ടത്.  ഞായറാഴ്ച വൈകുന്നേരം ഹർത്താൽ വിളംബര ജാഥയുടെ ഇടയിലാണ് അക്രമം നടത്തിയത് കൊല്ലം പളളിമുക്കിൽ ഗർഭിണിയുമായി പോയ കാറിനെ തടഞ്ഞ് അക്രമം നടത്തിയതായാണ് പരാതി.

ഹര്‍ത്താല്‍ സമാധാനപരമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്. അതേസമയം, ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് സര്‍ക്കാ‍രും അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ