കൽപറ്റ: വയനാട്ടിൽ വ്യാഴാഴ്ച ഹർത്താൽ. നിലമ്പൂർ നഞ്ചൻകോട് റെയിൽപാതയോടുളള സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് യുഡിഎഫ്, എൻഡിഎ മുന്നണികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

അതിനിടെ, പദ്ധതി എൽഡിഎഫ് സർക്കാർ അട്ടിമറിച്ചെന്നാരോപിച്ച് എൻഡിഎയുടെ നേതൃത്വത്തിൽ വയനാട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ