തൊടുപുഴ: ഇടുക്കി ജില്ലയിൽ ഈ മാസം 30 പ്രഖ്യാപിച്ചിരുന്ന യുഡിഎഫ് ഹർത്താൽ 25 ലേക്കു മാറ്റി. മൂന്നാർ മേഖലയിൽ എട്ടു വില്ലേജുകളിലെ നിരോധന ഉത്തരവുകൾ പിൻവലിക്കണമെന്നും ദേവികുളം, പീരുമേട് താലൂക്കുകളിലെ പട്ടയ നടപടി ഊർജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണു ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണു ഹർത്താൽ. തൊടുപുഴ നിയോജക മണ്ഡലത്തെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
