തിരുവനന്തപുരം : ശിക്ഷാ ഇളവു നല്‍കുന്നതിനായി ജയില്‍ വകുപ്പ് നല്‍കിയ പട്ടികയില്‍ യു ഡിഎഫ് ഭരണകാലത്തും ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളും. കെ.സി രാമചന്ദ്രന്‍, കുഞ്ഞനന്തന്‍, കൊടി സുനി, അണ്ണന്‍ സിജിത്ത്,സുനില്‍ കുമാര്‍, റഫീക്ക്, കിര്‍മാനി മനോജ്, ഷിനോജ് എന്നിവര്‍. യു.ഡി.എഫ് ഭരണകാലത്താണ് ഈ ലിസ്റ്റ് പുറത്തുവിട്ടത്. 2250 പേരായിരുന്നു ആദ്യ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. പിന്നീട ആ ലിസ്റ്റ് 1859 ആയി ഈ സർക്കാരിന്റ കാലത്ത് ചുരുക്കുകയായിരുന്നു.
എന്നാൽ യു ഡി എഫ് കാലത്ത് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ തീരുമാനിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതാമാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തി ജയിൽ വകുപ്പ് നൽകിയ പട്ടികയിലാണ് ഇവരുടെ പേരുകൾ ഉൾപ്പെട്ടിരുന്നതെന്നാണ് വാർത്ത.ഇത്തരമൊരു പട്ടിക സർക്കാരിന്റെ പരിഗണനയിൽ വന്നിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2016 ഫെബ്രുവരി 17, 24 തീയതികളിലാണ് ഈ പട്ടിക ആഭ്യന്തര വകുപ്പിന് കൈമാറിയത്. തിരുവനന്തപുരം കണ്ണൂർ ,സെൻട്രൽ ജയിലിൽ നിന്നും കൈമാറിയ പട്ടികയിലാണ് ടിപി കേസിലെ പ്രതികളുടെ പേര് ശിക്ഷാ ഇളവിനായി നൽകിയത്. എന്നാൽ ആപട്ടികയിൽഎല്ലാ പ്രതികളും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാലിപ്പോൾ അത് പതിനൊന്ന് പേരുകാര്യത്തിലും പരിഗണയിലുണ്ടായിട്ടുണ്ടെന്നാണ് വാർത്ത.
കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍, ചന്ദ്രബോസ് വധാകേസിലെ പ്രതി നിഷാം, കാരണവര്‍ വധകേസിലെ പ്രതി ഷെറിന്‍, അപ്രാണി കൃഷ്ണകുമാര്‍ വധകേസിലെ പ്രതി ഓം പ്രകാശ്, കാണിച്ചുക്കുളങ്ങര കേസിലെ പ്രതി ബിനീഷ്, സന്തോഷ് മാധവന്‍ എന്നിവരും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.
വിവരാവകാശ നിയമപ്രകാരമുളള പട്ടിക പ്രകാരമാണ് ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെയും നിഷാമിന്റെയും പേരുകൾ ശിക്ഷാ ഇളവ് നൽകുന്ന പട്ടികയിൽ ഉണ്ടെന്ന വിവരം പുറത്തു വന്നത്.