/indian-express-malayalam/media/media_files/uploads/2020/07/Chennithala-.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്‌ക്കായി നിർദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനകീയ മാനിഫെസ്റ്റോയുമായിട്ടാണ് യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധി വിഭാവനം ചെയ്ത 'ന്യായ് പദ്ധതി' യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരളത്തിൽ നടപ്പിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
Minimum Income Guarantee Scheme എന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6,000 രൂപ ഉറപ്പുവരുത്തും. നമ്മുടെ സംസ്ഥാനത്തു നിന്നും ദാരിദ്ര്യം തുടച്ചുനീക്കാൻ ഈ പദ്ധതിക്ക് കഴിയും. ന്യായ് പദ്ധതി പൂർണതോതിൽ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു.
Read Also: സായുധ സേനയിലുള്ളവരുടെ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കണം: കേന്ദ്രം
യുഡിഎഫിന്റെ മാനിഫെസ്റ്റോയിൽ നിർദേശങ്ങൾ അവതരിപ്പിക്കാൻ എല്ലാവർക്കും അവസരമുണ്ട്. അഭിപ്രായങ്ങളും നിർദേശങ്ങളും peoplesmanifesto2021@gmail.com എന്ന മെയിൽ ഐഡിയിൽ അറിയിക്കാവുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.
ഒരുമ, കരുതല്‍, വികസനം എന്നിവയ്ക്ക് മുന്‍ഗണന നൽകുന്നതായിരിക്കും പ്രകടനപത്രികയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്‌ക്ക് രൂപം നൽകാൻ യുഡിഎഫ് നേരത്തെ ഒരു കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. ബെന്നി ബഹനാൻ ആണ് കമ്മിറ്റി ചെയർമാൻ. സി.പി.ജോൺ കമ്മിറ്റി കൺവീനർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.