Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

എറണാകുളത്ത് 14 ബൂത്തുകളിൽ റീപോളിങ് വേണം; ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് യുഡിഎഫ്

വോട്ടെടുപ്പ് ദിവസം രാവിലെ മുതൽ പെയ്ത ശക്തമായ മഴ ജനജീവിതം പോലെ സ്തംഭിപ്പിച്ചുവെന്നും അത് വോട്ടെടുപ്പിനെയും ബാധിച്ചുവെന്നും ചൂണ്ടികാട്ടിയാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകിയത്

kalamassery repolling, Record polling, റോക്കോർഡ് പോളിങ്, record polling in kerala, കേരളത്തിൽ റെക്കോർഡ് പോളിങ്, Kerala Voting, കേരളത്തിലെ വോട്ടെടുപ്പ്, Voting, വോട്ടെടുപ്പ്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, 3rd Phase Voting, മൂന്നാം ഘട്ട വോട്ടെടുപ്പ്, Kerala Election, Congress, കോൺഗ്രസ്, BJP, ബിജെപി, CPIM, സിപിഎം, LDF, എൽഡിഎഫ്, UDF,യുഡിഎഫ്, NDA, എൻഡിഎ, IE Malayalam, ഐഇ മലയാളം, lok sabha election, lok sabha election 2019 phase 3, election 2019 polling live, lok sabha election 2019 voting, phase 3 lok sabha election 2019, phase 3 election 2019 polling live, election 2019Re Polling, Election, Kerala

കൊച്ചി: എറണാകുളം നിയമസഭാ മണ്ഡലത്തിലേക്ക് നടത്തിയ ഉപതിരഞ്ഞെടുപ്പിൽ റീപോളിങ് നടത്തണമെന്ന ആവശ്യവുമായി യുഡിഎഫ്. മണ്ഡലത്തിലെ 14 ബൂത്തുകളിൽ റീപോളിങ് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വോട്ടെടുപ്പ് ദിവസം രാവിലെ മുതൽ പെയ്ത ശക്തമായ മഴ ജനജീവിതം പോലെ സ്തംഭിപ്പിച്ചുവെന്നും അത് വോട്ടെടുപ്പിനെയും ബാധിച്ചുവെന്നും ചൂണ്ടികാട്ടിയാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകിയത്.

Also Read: കോന്നിയില്‍ എല്‍ഡിഎഫ്, വട്ടിയൂര്‍ക്കാവില്‍ മേയര്‍ ബ്രോയുടെ മുന്നേറ്റം ; എക്‌സിറ്റ് പോള്‍ പറയുന്നത്

പച്ചാളം അയ്യപ്പന്‍കാവ് ശ്രീ നാരായണ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 64, 65, 66, 67, 68 നമ്പര്‍ ബൂത്തുകള്‍, കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ 73-ാം നമ്പര്‍ ബൂത്ത്, എറണാകുളം സർക്കാർ ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ 93-ാം നമ്പര്‍ ബൂത്ത്, കലൂര്‍ സെന്റ് സേവിയേഴ്സ് എല്‍.പി സ്‌കൂളിലെ 11 3-ാം നമ്പര്‍ ബൂത്ത്, സെന്റ് ജോവാക്കിങ്‌സ് ഗേള്‍സ് യുപി സ്‌കൂളിലെ 115-ാം മത് നമ്പര്‍ ബൂത്ത്, എറണാകുളം എസ്ആര്‍വി എല്‍പി സ്‌കൂളിലെ 88-ാം നമ്പര്‍ ബൂത്ത്, കലൂര്‍ സെന്റ്അഗസ്റ്റിന്‍സ് എല്‍പി സ്‌കൂളിലെ 81-ാം ബൂത്ത്, പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂളിലെ 94-ാം ബൂത്ത്, കടവന്ത്ര ഗാന്ധിനഗര്‍ സെന്‍ട്രല്‍ സ്‌കൂളിലെ 121-ാം ബൂത്ത്, മാതാനഗര്‍ പബ്ലിക് നേഴ്സറി സ്‌കൂളിലെ 117 -ാം ബൂത്ത് എന്നിവിടങ്ങളിൽ റീപോളിംഗ് വേണമെന്നാണ് യു.ഡി.എഫ് ആവശ്യം.

Also Read: ഹൈബി ഈഡൻ എംപിയുടെ വീട്ടിലും വെളളം കയറി, ഭയന്നുപോയെന്ന് ഭാര്യ

പോളിങ് സ്റ്റേഷനുകളിലേക്കെത്തുന്നതിനുള്ള വഴികൾ വെള്ളത്താൽ മുങ്ങിയത് മൂലം പല വോട്ടർമാർക്കും പോളിങ് സ്റ്റേഷനിലെത്താൻ സാധിച്ചില്ലെന്നും. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നതും യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ കത്തിൽ വ്യക്തമാക്കുന്നു.

അതേസമയം സംസ്ഥാനത്തെ അഞ്ചു നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് പൂർത്തിയായി. മഴമൂലം തുടക്കത്തിൽ കാര്യമായ അനക്കം ബൂത്തുകളിൽ ഉണ്ടായിരുന്നില്ല എങ്കിലും കനത്ത പോളിങ്ങാണ് അവസാന മണിക്കൂറുകളിൽ രേഖപ്പെടുത്തിയത്. മഴ കുറഞ്ഞതോടെ കനത്ത പോളിങ്ങാണ് അഞ്ചു മണ്ഡലങ്ങളിലും രേഖപ്പെടുത്തിയ്ത്. എറണാകുളം മണ്ഡലത്തിൽ മാത്രമാണ് പോളിങ്ങിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയത്. മഞ്ചേശ്വരത്തും കോന്നിയിലും അരൂരിലും വട്ടിയൂർക്കാവിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Udf demands re polling in ernakulam constituency

Next Story
ആളൂരല്ല: കൂടത്തായി കൊലപാതകക്കേസിൽ ജോളിക്കുവേണ്ടി അഭിഭാഷകനെ ചുമതലപ്പെടുത്തി കോടതിKoodathayi Death, കൂടത്തായി മരണങ്ങള്‍, jolly, shaju, koodathai new update, cpm, how koodathayi murder, koodathayi new update,, Koodathayi Murder Case History, കൂടത്തായി മരണം പിന്നാമ്പുറം, Kudathayi Death, Six From a Famliy Died,ഒരു കുടുംബത്തിലെ ആറ് മരണം, Mysterious Deaths in a family, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com