തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ യുഡിഎഫിന്റെ രാപ്പകൽ സമരം ഇന്നു തുടങ്ങും. രാവിലെ 10 മുതൽ നാളെ രാവിലെ 10 വരെയാണ് സമരം. സെക്രട്ടേറിയറ്റിനു മുൻപിൽ കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സൻ സമരം ഉദ്ഘാടനം ചെയ്യും. മറ്റു ജില്ലകളിൽ കലക്ടറേറ്റിനു മുന്നിലാണ് സമരം.

വേങ്ങര ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മലപ്പുറത്തെ സമരത്തിൽനിന്നും ഒഴിവാക്കി. മലപ്പുറത്ത് 19 നാണ് യുഡിഎഫിന്റെ രാപ്പകൽ സമരം. കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയും കേരളത്തില്‍ മദ്യമൊഴുക്കാനുള്ള ഇടതുപക്ഷസര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരെയുമാണ് യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ രാപ്പകൽ സമരം നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ