മൂന്നാർ: ഇടുക്കി ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ. സ്വാശ്രയ മെഡിക്കൽ സീറ്റുകളിൽ ഫീസ് വർധിപ്പിച്ചതിന് എതിരെ കെഎസ്‌യു നടത്തിയ മാർച്ചിനെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ

സ്വാശ്രയ മെഡിക്കൽ സീറ്റ് ഫീസ് വർധനവിന് എതിരെ സംസ്ഥാന വ്യാപകമായി ഇന്ന് മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു. സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തി വീശിയിരുന്നു. നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ