തിരുവനന്തപുരം: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ വെളളിയാഴ്ച്ച യുഡിഎഫ് ഹര്‍ത്താല്‍. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എഐവൈഎഫുകാർ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമണിമുതൽ വൈകുന്നേരം ആറുമണിവരെയാണ് ഹർത്താൽ. പാൽ, പത്രം തുടങ്ങിയ അവശ്യസർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ