Latest News
കളം നിറഞ്ഞ് നെയ്മര്‍; ബ്രസീലിന് ഉജ്വല ജയം
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം ഇന്ന്; എറണാകുളത്ത് കടയടപ്പ് സമരം
ഏപ്രില്‍ ഒന്നിന് ശേഷം കോവിഡ് മരണനിരക്കില്‍ വര്‍ധന; നാല് സംസ്ഥാനങ്ങളില്‍ ഇരട്ടിയിലധികം
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ

ഭാര്യയെ കൊന്നശേഷം കാണാനില്ലെന്ന് പരാതി; ഉദയംപേരൂരില്‍ നടന്നത് സിനിമാ സ്റ്റൈല്‍ കൊലപാതകം

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ദിവ്യ യാത്ര ചെയ്യുന്നതായി പൊലീസിന് വ്യക്തമായി. ഏറ്റവും ഒടുവില്‍ പൊലീസിന് സിഗ്നല്‍ ലഭിച്ചത് മംഗലാപുരം ടവര്‍ പരിസരത്തു നിന്നാണ്

Corpse

കൊച്ചി: ഉദയംപേരൂര്‍ കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. വിദ്യയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് പ്രേംകുമാറും  കാമുകി സുനിത ബേബിയും ചേർന്ന്. ഇരുവരെയും പൊലീസ്  അറസ്റ്റ് ചെയ്തു. സംഭവം നടന്ന് മൂന്നു മാസത്തിനു ശേഷമാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ വാട്‌സാപ്പ് സന്ദേശം വഴി പ്രേംകുമാര്‍ പൊലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. കാമുകിക്കൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് വിദ്യയെ കൊലപ്പെടുത്തിയതെന്ന് പ്രേംകുമാര്‍ സമ്മതിച്ചു. കൊലപാതകം നടക്കുന്ന സമയത്ത് കാമുകി സുനിത ബേബി തനിക്കൊപ്പമുണ്ടായിരുന്നെന്നും അവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നുമാണ് പ്രേംകുമാര്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി സെപ്റ്റംബര്‍ 23 നാണ് പ്രേംകുമാര്‍ പൊലീസ് സ്റ്റേഷനിലെത്തുന്നത്. ഇതിനു രണ്ട് ദിവസം മുന്‍പ് തന്നെ വിദ്യയെ പ്രേംകുമാര്‍ കൊലപ്പെടുത്തി. ആയുര്‍വേദ ചികിത്സയ്ക്ക് പോകാമെന്ന വ്യാജേന പ്രേംകുമാര്‍ ഭാര്യയെയും കൂട്ടി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. തിരുവനന്തപുരത്ത് ഒരു വില്ല വാടകയ്‌ക്കെടുത്ത് പ്രേംകുമാറും ഭാര്യയും അവിടെ താമസിച്ചു. ഇവര്‍ താമസിക്കുന്ന റൂമിനു മുകളിലത്തെ നിലയില്‍ പ്രേംകുമാറിന്റെ കാമുകി സുനിതയും താമസിച്ചിരുന്നു.

Read Also: മകളെ കൊന്ന് കഷ്‌ണങ്ങളാക്കി സ്യൂട്ട് കേസില്‍ ഒളിപ്പിച്ചു; പിതാവ് അറസ്റ്റില്‍

അമിതമായി മദ്യം നല്‍കിയ ശേഷമാണ് വിദ്യയെ പ്രേംകുമാര്‍ കഴുത്തുഞെരിച്ച് കൊന്നത്. കൊല നടത്തുന്ന സമയത്ത് കാമുകിയും തനിക്കൊപ്പമുണ്ടായിരുന്നതായി പ്രേംകുമാര്‍ പറയുന്നുണ്ട്. എന്നാല്‍, താന്‍ തനിച്ചാണ് കൊല നടത്തിയതെന്നും പ്രേംകുമാര്‍ വ്യക്തമാക്കുന്നു. കൊലപാതകത്തിനുശേഷം മൃതദേഹം എവിടെ ഉപേക്ഷിക്കുമെന്ന് ഇരുവരും ചേര്‍ന്ന് ആലോചിച്ചു. ഒടുവില്‍ തിരുനെല്‍വേലിയിലെ വള്ളിയൂര്‍ റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം വലിച്ചെറിയുകയായിരുന്നു.

ഇതിനു ശേഷമാണ് പ്രേംകുമാര്‍ ഉദയംപേരൂരിലെത്തി ഭാര്യയെ കാണാനില്ലെന്ന പരാതി പൊലീസിന് നല്‍കിയത്. പൊലീസ് പരാതി സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പരാതി നല്‍കിയ ശേഷം പ്രേംകുമാര്‍ വീണ്ടും തിരുവനന്തപുരത്തേക്ക് തിരിച്ചുപോയി.

Read Also: ഫഹദിന് ഭക്ഷണം വിളമ്പികൊടുക്കുന്ന നിവിന്‍ പോളി

തിരുനെല്‍വേലിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ ദിവ്യയുടെ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താന്‍ തമിഴ്നാട് പൊലീസിനു  കഴിഞ്ഞിരുന്നില്ല.  തുടർന്ന് അജ്ഞാത മൃതദേഹം എന്ന നിലയിൽ തിരുനെല്‍വേലി പൊലീസ് സംസ്കരിച്ചു. മൃതദേഹത്തിന്റെ ചിത്രങ്ങൾ പൊലീസ് എടുത്തിരുന്നു.

പ്രേംകുമാര്‍ നല്‍കിയ പരാതിയില്‍ ദിവ്യയെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിയിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ദിവ്യ യാത്ര ചെയ്യുന്നതായി പൊലീസിന് വ്യക്തമായി. ഏറ്റവും ഒടുവില്‍ സിഗ്നല്‍ ലഭിച്ചത് മംഗലാപുരം ടവര്‍ പരിസരത്തു നിന്നാണ്. ദിവ്യ സഞ്ചരിച്ചുകൊണ്ടിരിക്കുകയാകുമെന്നാണ് പൊലീസ് കരുതിയത്. എന്നാല്‍, പൊലീസിനെ വഴിതെറ്റിക്കാന്‍ പ്രേംകുമാര്‍ നടത്തിയ നീക്കമായിരുന്നു അതിനു കാരണം. ദിവ്യയുടെ മൊബൈല്‍ ഫോണ്‍ പ്രേംകുമാര്‍ നേത്രാവതി എക്‌സ്‌പ്രസിൽ ഉപേക്ഷിക്കുകയായിരുന്നു. നേത്രാവതി എക്‌സ്‌പ്രസിലെ ഒരു ബാത്ത്‌റൂമിനടുത്തുള്ള ഡസ്റ്റ് ബിന്നിലാണ് പ്രേംകുമാര്‍ ഫോണ്‍ ഉപേക്ഷിച്ചത്.

Read Also: പൃഥ്വിക്ക് ഇങ്ങനേയും ഒരു മുഖമുണ്ട്; രസകരമായ ചിത്രങ്ങൾ പങ്കുവച്ച് സുപ്രിയ

എന്നാല്‍, പ്രേംകുമാര്‍ കാണിച്ച മറ്റൊരു അതിബുദ്ധി പൊലീസിന് സഹായമായി. ഭാര്യയെ കാണാനില്ലെന്ന പരാതി പൊലീസ് കൃത്യമായി അന്വേഷിക്കുന്നില്ലെന്ന് പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പ്രേംകുമാര്‍ പരാതി നല്‍കി. തുടര്‍ച്ചയായി അന്വേഷണ സംഘത്തിനെതിരെ പ്രേംകുമാര്‍ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയതോടെ പൊലീസിന് പ്രേംകുമാറിനെ സംശയമായി. ഒടുവില്‍ അന്വേഷണം പ്രേംകുമാറിലേക്ക് എത്തുകയായിരുന്നു.

തിരുവനന്തപുരത്തുനിന്നാണ് പ്രേംകുമാറിനെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തത്.  തിരുനെല്‍വേലിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ദിവ്യയുടേതാണെന്ന് പ്രേംകുമാര്‍ വെളിപ്പെടുത്തി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Udayamperur murder cinema style murder in kerala man kills wife

Next Story
ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കുംbalabhaskar, ബാലഭാസ്കർ, Accident, അപകടം, അപകട മരണം, Accident death, Kerala violinist, music composer, balabhaskar passes away, balabhaskar, Kerala balabhaskar, balabhaskar dies, violinist balabhaskar dies, composer balabhaskar passes away, kerala news, balabhaskar news, Balabhaskar, Balabhaskar died, Balabhaskar accident, balabhaskar, Musician Violinist Balabhaskar, ie malayalam, ബാലഭാസ്കർ, വയലിനിസ്റ്റ് ബാലഭാസ്കർ, ബാലഭാസ്കർ അന്തരിച്ചു, ബാലഭാസ്കർ അപകടം, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com