എറണാകുളം: ഉദയംപേരൂർ നീതു വധക്കേസിലെ പ്രതി ബിനുരാജ് (32) തൂങ്ങി മരിച്ച നിലയിൽ. കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് ഉദയംപേരൂർ സ്വദേശിയായ മീൻകടവ് മുണ്ടശേരിൽ ബിനുരാജിന്രെ മരണം. 2014 ഡിസംബർ 18 നാണ് നീതു കൊലപ്പെട്ടത്

ഉദയംപേരൂർ ഫിഷർമെൻ കോളനിയിലെ പള്ളിപ്പറമ്പിൽ ബാബു, പുഷ്‌പ ദമ്പതികളുടെ ദത്തുപുത്രിയായ നീതു (17) വിനെ മുൻ കാമുകൻ കൂടിയായ ബിനുരാജ് കൊലപ്പെടുത്തിയെന്നാണ് കേസ്. നീതു പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ബിനുരാജുമായി പ്രണയത്തിലായത്. എന്നാൽ വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് പൊലീസ് ഇടപെടൽ ഉണ്ടായി. പ്രണയമാണെന്നും വിവാഹം കഴിക്കാൻ തയ്യാറാണെന്നും ഇവർ പൊലീസിനോടു പറഞ്ഞു. നീതുവിനു 18 വയസ്സ് തികഞ്ഞ ശേഷം വിവാഹം നടത്താമെന്ന ധാരണയിൽ പിരിയുകയായിരുന്നു.

അന്നു വീട്ടുകാരോടൊപ്പം പോകാൻ വിസമ്മതിച്ച നീതുവിനെ ആദ്യം വനിതാ ഹോസ്‌റ്റലിലും പിന്നീടു ബന്ധുക്കളുടെ വീടുകളിലും താമസിപ്പിച്ചു. മനംമാറ്റമുണ്ടായ നീതു പിന്നീട് ബിനുരാജിനെ കാണുന്നതിനു വിമുഖത പ്രകടിപ്പിച്ചു. പിന്നീടാണ് ബിനുവിന് നീതുവിനോട് വൈരാഗ്യം ഉണ്ടായത്. ഇത് നീതുവിന്രെ കൊലപാതകത്തിൽ അവസാനിക്കുകയായിരുന്നു. നീതുവിന്റെ വീട്ടിൽ എത്തിയ ബിനുരാജ് അവളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബിനുവിനെ അപ്പോൾത്തന്നെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ