തിരുവനന്തപുരം: വിവാദമായ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ കുറ്റക്കാരായ പൊലീസുദ്യോഗസ്ഥർക്കുളള ശിക്ഷ ഇന്ന് വിധിക്കും. കേസിൽ പ്രതികളായ അഞ്ച് പൊലീസുകാരും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി ഇന്നലെ വിധിച്ചിരുന്നു.

ഉദയകുമാറിനെതിരെ വ്യാജ കേസെടുക്കാനായി കൂട്ടുനിന്ന കുറ്റമാണ് ഫോർട്ട് സ്റ്റേഷനിലെ എസ്.ഐയായിരുന്ന അജിത് കുമാർ, സിഐയായിരുന്ന ഇ.കെ.സാബു, ഫോർട്ട് അസിസ്റ്റ് കമ്മീഷണർ ഹരിദാസ് എന്നിവർക്ക് എതിരെ തെളിഞ്ഞിരിക്കുന്നത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ജിതകുമാർ, ശ്രീകുമാർ എന്നിവർക്കെതിരെ കൊലകുറ്റം വ്യക്തമായിട്ടുണ്ട്.

അജിത് കുമാർ ഇപ്പോള്‍ ക്രൈം ബ്രാഞ്ചിൽ ഡി.വൈ.എസ്.പിയാണ്. ഒന്നും രണ്ടു പ്രതികളെ കോടതി റിമാൻഡ് ചെയ്തു. മറ്റ് മൂന്നു പേർക്കും ഇന്നുവരെ ജാമ്യത്തിൽ തുടരാൻ കോടതി അനുമതി നൽകിയിരുന്നു. പ്രതികള്‍ക്ക് പരമാധാവധി ശിക്ഷ നൽകണമെന്നും നഷ്ടപരിഹാരം ഇവരിൽ നിന്ന് ഈടാക്കി ഉദയകുമാറിന്റെ അമ്മ പ്രഭാവതി അമ്മക്ക് നൽകണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

2005 സെപംതംബർ 27നാണ് ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് മോഷണക്കുററം ആരോപിച്ച് ഉദയകുമാറിനെയും സുഹൃത്തായ സുരേഷിനെയും ഫോർട്ട് പൊലീസ് കസ്റ്റഡയിലെടുത്തത്. കേസില്‍ കൂറുമാറിയ പ്രധാന സാക്ഷി സുരേഷിനെതിരെ സി.ബി.ഐ നടപടി സ്വീകരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook