തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിൽ തിരുവനന്തപുരം സിബിഐ കോടതി നാളെ വിധി പറയും. മോഷണക്കുറ്റം ആരോപിച്ച് 2005 സെപ്തംബർ 27 ന് വൈകിട്ട് ശ്രീകണ്ഠേശ്വരം പാർക്കിൽ വച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറെന്ന യുവാവ് മരിച്ച സംഭവത്തിലാണ് കേസ്. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുദ്യോഗസ്ഥർ പ്രതിയായ കേസിൽ 13 വർഷത്തിന് ശേഷമാണ് കോടതി വിധിപ്രസ്താവം നടത്തുന്നത്.
വിചാരണ പൂര്‍ത്തിയാവുകയും തെളിവെടുപ്പ് നടക്കുകയും ചെയ്തതോടെയാണ് വിധി നാളെ പ്രസ്താവിക്കുമെന്ന് സിബിഐ കോടതി വ്യക്തമാക്കിയത്. ഫോർട്ട് സ്റ്റേഷനിൽ 2005ലാണ് സംഭവം നടന്നത്. എന്നാൽ നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ ആരംഭിച്ചത്.

പാർക്കിൽ വച്ച് പൊലീസ് പിടിയിലായ ഉദയകുമാറും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുരേഷും അവരുടെ കൈവശമുണ്ടായിരുന്ന 4000 രൂപയെപ്പറ്റി പരസ്പര വിരുദ്ധമായി പറഞ്ഞതാണ് കസ്റ്റഡിയിലെടുക്കാൻ കാരണമായത്. ഇതേ തുടർന്നുണ്ടായ മർദ്ദനത്തിൽ ഉദയകുമാർ കൊല്ലപ്പെടുകയായിരുന്നു. ഉദയകുമാറിനെ ഫോർട്ട് സിഐയുടെ സ്ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവർ ചേർന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കേസ്.

മുന്‍ സിഐ ഇകെ സാബു, എസ്‌ഐ അജിത് കുമാര്‍ എന്നിവര്‍ ഉദയകുമാറിനെതിരെ മോഷണക്കുറ്റം ചുമത്താന്‍ രേഖകള്‍ തിരുത്തിയതായും കണ്ടെത്തി. ഇവര്‍ക്കെതിരെ മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തങ്കമണി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ അഞ്ചാം സാക്ഷിയായ തങ്കമണിയെ സിബിഐ മാപ്പുസാക്ഷിയാക്കിയിരുന്നു. മുന്‍ സിഐ ഇകെ സാബു, എസ്‌ഐ അജിത് കുമാര്‍ എന്നിവരാണ് ചോദ്യം ചെയ്യലിന് ശേഷം ഉദയകുമാറിനെ തോളില്‍താങ്ങി കൊണ്ടുവനന്നത് ഈ ഉദ്യോഗസ്ഥരാണെന്നും സ്‌റ്റേഷന്‍ രേഖകള്‍ തിരുത്താന്‍ ഇവരാണ് ആവശ്യപ്പെട്ടതെന്നും അഞ്ചാം സാക്ഷിയായ തങ്കമണി മൊഴിനല്‍കി.

സർക്കാർ നൽകണം എന്നായിരുന്നു വിധി. വിചാരണക്കിടെ മൂന്നാം പ്രതി സോമൻ മരിച്ചു. കേസിലെ നാലാം പ്രതി ഫോർട്ട് സ്റ്റേഷനിലെ എ.എസ്.ഐ ശശിധരനെ സിബിഐ മാപ്പു സാക്ഷിയാക്കി. 47 സാക്ഷികളിൽ ഉദയകുമാറിനൊപ്പം പൊലീസ് കസ്റ്റഡിലെടുത്ത പ്രധാന സാക്ഷി സുരേഷും ഒരു പൊലീസുകാരനും കൂറുമാറിയിരുന്നു. വാദി ഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങളെല്ലാം കഴിഞ്ഞ 6ന് പൂർത്തിയായിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച മൂന്ന് പൊലീസുകാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ വേളയിൽ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയതിനെ തുടർന്ന് ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്. ഉദയകുമാറിന്‍റെ മാതാവ് ഭവാനിയമ്മയ്ക്ക് 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി നല്‍കാന്‍ ഹൈക്കോടതി വിധിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.