എറണാകുളം: കൊ​ച്ചി​യി​ൽ സ്ത്രീ​ക​ളു​ടെ മ​ർ​ദ​ന​ത്തി​നി​ര​യാ​യ ഓ​ണ്‍​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​ക്കെ​തി​രെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേ​സെടുത്തു. സ്ത്രീ​ക​ളു​ടെ പ​രാ​തി​യി​ൽ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നാ​ണ് ഡ്രൈ​വ​ർ ഷെ​ഫീ​ഖി​നെ​തി​രേ ജാമ്യമില്ല വകുപ്പ് പ്രകാരം കേ​സെ​ടു​ത്ത​ത്. ഇ​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി മാ​ത്ര​മെ​ന്നാ​ണു പൊ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഷെ​ഫീ​ഖി​നെ ആ​ക്ര​മി​ച്ച യു​വ​തി​ക​ളെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടി​രു​ന്നു. ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഏ​യ്ഞ്ച​ൽ, ക്ലാ​ര, എ​റ​ണാ​കു​ളം സ്വ​ദേ​ശി ഷീ​ജ എ​ന്നി​വ​രെ​യാ​ണു ഷെ​ഫീ​ഖി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി വി​ട്ട​യ​ച്ച​ത്.

ഷെയർ ടാക്സി (യൂബർ പൂൾ) സംവിധാനത്തിൽ, പുരുഷ യാത്രക്കാരനുമായി വന്ന ഷെഫീക്കിനെ ഇതേ കാറിൽ തൃപ്പൂണിത്തുറയിലേക്ക് പോകാൻ ബുക്ക് ചെയ്ത് വൈറ്റിലയിൽ കാത്തുനിന്ന മൂന്നംഗ യുവതികളാണ് ക്രൂരമായി മർദിച്ചത്. കാറിൽ പുരുഷ യാത്രക്കാരനെ കയറ്റി വന്നതിന്‍റെ പേരിലായിരുന്നു മർദനം. യുവതികൾ ഷെഫീക്കിന്റെ ഉടുമുണ്ടും അടിവസ്ത്രവും അടക്കം വലിച്ചുകീറിയിരുന്നു. കല്ലുകൊണ്ട് തലയ്ക്കിടിക്കുകയും ചെയ്തു.

മൂന്ന് ദിവസം എറണാകുളം ജനറൽ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ‌‌ഷെഫീക്കിനെ കഴിഞ്ഞ ദിവസമാണ് സർജറി വാർഡിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. യുവതികളെ സം‌ഭവ ദിവസം വൈകിട്ടു തന്നെ സ്റ്റേ‌ഷനിൽ നിന്നു ജാമ്യം നൽകി വിട്ടയക്കുകയും ചെയ്തു. ഇതിനെതിരെ നാട്ടുകാരും ടാക്സി ഡ്രൈവർമാരും ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ