തൃശൂര്‍: ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുക്കാന്‍ ശ്രമം. ആക്രമണത്തിൽ ഡ്രൈവര്‍ രാജേഷിന് തലയ്ക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ല. ഇയാളെ പുതുക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷിനെ ആക്രമിച്ച് കാര്‍ തട്ടിയെടുത്ത അക്രമി സംഘം പൊലീസ് പിന്തുടരുന്നുണ്ടെന്ന് കണ്ടപ്പോൾ കാർ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പിന്നീട് കാലടിയില്‍നിന്ന് പൊലീസ് കാർ കണ്ടെത്തി.
ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് തൃശൂര്‍ റെയിൽവേ സ്റ്റേഷനില്‍ നിന്നും രണ്ടുപേർ ഊബര്‍ ടാക്‌സി എറണാകുളത്തേക്ക് ഓട്ടം വിളിച്ചത്. ടാക്‌സി ദേശീയപാതാ റൂട്ടില്‍ ആമ്പല്ലൂരെത്തിയപ്പോള്‍ ഡ്രൈവറെ ആക്രമിച്ച് റോഡിലേക്ക് തള്ളയിട്ടു. തുടര്‍ന്ന് അക്രമി സംഘം കാറുമായി കടന്നുകളയുകയായിരുന്നു. കാര്‍ കണ്ടെടുത്തെങ്കിലും അക്രമികളെ പിടികൂടാനായില്ല. ഇവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.