മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ ഹൈക്കോടതി റദ്ദാക്കി

2015 ലാണ് ഷൈനയും രൂപേഷും അടക്കമുള്ള സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരെ കോയമ്പത്തൂര്‍ ക്യു ബ്രാഞ്ച് അറസ്റ്റ് ചെയ്തത്

Maoist Roopesh,മാവോയിസ്റ്റ് രൂപേഷ്, Roopesh,രൂപേഷ്, UAPA,യുഎപിഎ, Roopesh UAPA, Roopesh Arrested, ie malayalam,

കൊച്ചി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയ കോഴിക്കോട് സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. രാജ്യദ്രോഹം, നിയമവിരുദ്ധ നിരോധന പ്രവര്‍ത്തനം തടയല്‍ നിയമം എന്നിവയാണ് രൂപേഷിനെ പൊലീസ് ചുമത്തിയത്. രൂപേഷിനെതിരെ യുഎപിഎ ചുമത്തിയതിലെ സാങ്കേതിക പിഴവുകള്‍ ചുണ്ടിക്കാട്ടിയാണ് കേസ് ജസ്റ്റിസ്‌ രാജാവിജയരാഘവന്‍ റദ്ദാക്കിയത്. പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കാലതാമസമുണ്ടായെന്ന് കണ്ടെത്തിയാണ് കോടതി നടപടി.

വയനാട്ടിലെ വൈത്തിരി, കോഴിക്കോട്‌ ജില്ലയിലെ വിലങ്ങാട് പൊലീസ്‌ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് രൂപേഷിനെതിരെ സര്‍ക്കാര്‍ യുഎപിഎ ചുമത്തിയത്. രൂപേഷും തോക്കുധാരികളായ മാവോയിസ്റ്റുകളും ആദിവാസി കോളനികളിലെത്തി ഭക്ഷണം തട്ടിയെടുക്കുകയും ദേശവിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നുമാണ് കേസ്.

സെഷന്‍സ് കോടതി ഉത്തരവിനെതിരെ രൂപേഷ് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഹര്‍ജിക്കാരനെതിരെ യുഎപിഎ ചുമത്താന്‍ മതിയായ കാരണങ്ങള്‍ ഉണ്ടായാലും നടപടി ക്രമത്തിലെ പിഴവു അവഗണിക്കാനാവില്ലന്ന് കോടതി ചുണ്ടിക്കാട്ടി.

രൂപേഷിന്റെ ഭാര്യയും മാവോയിസ്റ്റ് നേതാവുമായി ഷൈന നേരത്തേ ജയില്‍ മോചിതയായിരുന്നു. 2015 ലാണ് ഷൈനയും രൂപേഷും അടക്കമുള്ള സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരെ കോയമ്പത്തൂര്‍ ക്യു ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് നേതാക്കളായ അനൂപ് മാത്യൂ ജോര്‍ജ്ജ്, കണ്ണന്‍, വീരമണി എന്നിവര്‍ക്കൊപ്പം കരുമറ്റംപെട്ടിയില്‍വച്ചാണ് അറസ്റ്റ് ചെയ്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Uapa against maoist roopesh dismissed by kerala high court299664

The moderation of comments is automated and not cleared manually by malayalam.indianexpress.com