തി​രു​വ​ന​ന്ത​പു​രം: ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രാ​യ സാമ്പത്തിക തട്ടിപ്പ് വിശദീകരിക്കാൻ യുഎഇ പൗരൻ കേരളത്തിലേക്ക് എത്തും. തിരുവനന്തപുരത്ത് അടുത്ത തിങ്കളാഴ്ചയാണ് ഇദ്ദേഹം പത്രസമ്മേളനം നടത്തുക. ഹസ്സൻ ഇസ്‌മായിൽ അബ്ദുല്ല അൽ മർസൂഖിയാണ് പത്രസമ്മേളനം വിളിച്ചിരിക്കുന്നത്.

പണം തിരികെ ലഭിക്കാനുളള അവസാന ശ്രമത്തിന്റെ ഭാഗമായാണ് മർസൂഖി കേരളത്തിലേക്ക് എത്തുന്നത്. പരാതിയിലെ യാഥാർത്ഥ്യങ്ങൾ വിശദീകരിക്കുമെന്ന് ഇദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വിശദീകരിച്ചു. ബിസിനസ് ആവശ്യത്തിന് 7.7 കോടിയും ഔഡി കാർ വാങ്ങുന്നതിന് 53.6 ലക്ഷം രൂപയും ആണ് ബിനോയ് കൈപ്പറ്റിയത്. തവണകളായി ഇത് തിരിച്ചടക്കാമെന്ന വാഗ്‌ദാനം തെറ്റിയതോടെ തുക 13 കോടിയായി ഉയർന്നു

കാ​ർ വാ​യ്പ​യു​ടെ തി​രി​ച്ച​ട​വ് ഇ​ട​യ്ക്കു​വ​ച്ചു നി​ർ​ത്തിയപ്പോ​ൾ അ​ട​യ്ക്കാ​ൻ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന​ത് പ​ലി​ശ​യ്ക്കു പു​റ​മെ 2,09,704 ദി​ർ​ഹ​മാ​ണ് (36.06 ല​ക്ഷം രൂ​പ). ബാ​ങ്ക് പ​ലി​ശ​യും കോ​ട​തി​ച്ചെ​ല​വും ചേ​ർ​ത്താ​ണ് മൊ​ത്തം 13 കോ​ടി രൂ​പ​യു​ടെ ക​ണ​ക്കെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ