കൊ​ല്ലം: തെ​ന്മ​ല​യി​ൽ ക​യ​ത്തി​ലി​റ​ങ്ങി​യ തമിഴ്നാട് സ്വദേശികള്‍ മു​ങ്ങി​മ​രി​ച്ചു. തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ രാ​മ​ച​ന്ദ്ര​ന്‍ (31) ഇ​സ​ക്കി മു​ത്തു (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കും​ഭാ​വു​രു​ട്ടി വെ​ള്ള​ച്ചാ​ട്ട​ത്തി​നു​സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.
വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ ഒ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഈ ​ഭാ​ഗ​ത്തു പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. എന്നാല്‍ സു​ര​ക്ഷാ​മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് ക​യ​ത്തി​ൽ ഇ​റ​ങ്ങി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.