സന്നിധാനം: ശബരിമല ദർശനത്തിനായി രേഷ്മയും ഷാനിലയും വീണ്ടും എത്തി. നിലയ്ക്കൽ വരെ എത്തിയ ഇരുവരെയും പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. ബുധനാഴ്ച ദർശനത്തിനെത്തിയ ഇവരെ പ്രതിഷേധത്തെ തുടർന്ന് മടക്കി അയച്ചിരുന്നു. ഇതേ തുടർന്നാണ് ഇവർ വീണ്ടും ഇന്ന് ദർശനത്തിനെത്തിയത്.

നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ അംഗങ്ങളാണ് ഇരുവരും. എട്ടംഗ സംഘത്തിന്റെ ഭാഗമായാണ് ഇരുവരും ശബരിമല ദർശനത്തിന് എത്തിയത്. പൊലീസ് സുരക്ഷ നൽകാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന് കൂട്ടായ്മ നേതാക്കൾ പ്രതികരിച്ചു.

അതേസമയം, പമ്പയിലും പരിസര പ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വലിയ പ്രതിഷേധമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി യുവതികളെ പൊലീസ് തിരിച്ചയക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.