പാലക്കാട്: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. പാലക്കാട് നൂറണിയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. നൂറണി ഒന്നാം തെരവിലെ രമേശിന്റെ മകൻ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സൂരജ്, നൂറണി രണ്ടാം തെരവിലെ രാജുവിന്റെ മകൻ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഭരത് എന്നിവരാണ് മരിച്ചത്.
വൈകുന്നേരത്തോടെ ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു ഇരുവരും. ഭരത് മുങ്ങിത്താഴുന്നത് കണ്ട സൂരജ് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആഴത്തിലേക്ക് മുങ്ങുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്നവര്‍ രക്ഷിക്കാനെത്തിയെങ്കിലും ഭരതിന്റെ ജീവന് നഷ്ടമായിരുന്നു. സൂരജിനെ ജീവനോടെ കരയ്ക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകവെ മരണപ്പെടുകയായിരുന്നു.
