പാ​ല​ക്കാ​ട്: ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. പാലക്കാട് നൂറണിയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. നൂ​റ​ണി ഒ​ന്നാം തെ​ര​വി​ലെ ര​മേ​ശി​ന്‍റെ മ​ക​ൻ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സൂ​ര​ജ്, നൂ​റ​ണി ര​ണ്ടാം തെ​ര​വി​ലെ രാ​ജു​വി​ന്‍റെ മ​ക​ൻ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഭ​ര​ത് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
വൈകുന്നേരത്തോടെ ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു ഇരുവരും. ഭരത് മുങ്ങിത്താഴുന്നത് കണ്ട സൂരജ് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആഴത്തിലേക്ക് മുങ്ങുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്നവര്‍ രക്ഷിക്കാനെത്തിയെങ്കിലും ഭരതിന്റെ ജീവന്‍ നഷ്ടമായിരുന്നു. സൂരജിനെ ജീവനോടെ കരയ്ക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകവെ മരണപ്പെടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ