കോട്ടയം: മീനച്ചിലാറില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. കൂടെയുണ്ടായിരുന്ന രണ്ട് പേര് രക്ഷപ്പെട്ടു. കുമരനെല്ലൂര്‍ സ്വദേശികളാണ് മരിച്ചത്.
അവധി ആഘോഷിക്കാനായി കോട്ടയത്തെത്തിയതായിരുന്നു കുമരനെല്ലുര്‍ സ്വദേശികളായ മുഹമ്മദ് റിയാസും ക്രിസ്റ്റഫറും. ഇവരാണ് മുങ്ങി മരിച്ചത്. പൊതുവേ ആഴം കൂടുതലായ ഉറവക്കയം ഭാഗത്തു വച്ചാണ് അപകടമുണ്ടായത്. ഈ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങുന്നതിനെ നേരത്തെ തന്നെ പ്രദേശവാസികള്‍ എതിര്‍ത്തിരുന്നു.
കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കാല് വഴുതി വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ടാമത്തെയാളും അപകടത്തില്‍ പെടുകയായിരുന്നു.