കൊല്ലം: രണ്ട് വിദ്യാർത്ഥികൾ കടലിൽ മുങ്ങിമരിച്ചു. കൊല്ലം ജില്ലയിലെ വെളളനാതുരുത്തിലാണ് സംഭവം. കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചതെന്നാണ് പ്രാഥമിക വിവരം.
അഭിഷേക് ദേവ്, അബീഷ് ചന്ദ്രൻ എന്നിവരാണ് മരിച്ചത്. കൊല്ലം ജില്ലയിലെ പണ്ടാരത്തുരുത്ത് സ്വദേശികളാണ് മരിച്ച വിദ്യാർത്ഥികൾ. ഇരുവരും കരുനാഗപ്പളളി ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ്.
വിദ്യാർത്ഥികളെ കാണാതായതിന് പിന്നാലെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.