ഇറ്റലിക്കാരനുൾപ്പെടെ കേരളത്തിൽ രണ്ടുപേർക്കു കൂടി കൊറോണ

വർക്കലയിലെ റിസോർട്ടിൽ കഴിയുന്ന ഇറ്റലി പൗരനും യുഎയിൽ നിന്ന് മടങ്ങിയെത്തിയ തിരുവനന്തപുരം വെള്ളനാട് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

corona virus, covid 19, ie malayalam
ഫൊട്ടോ : അരുള്‍ ഹൊറൈസണ്‍

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രണ്ട് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വർക്കലയിലെ റിസോർട്ടിൽ കഴിഞ്ഞ ഇറ്റലി പൗരനും യുകെയിൽ നിന്ന് മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അതിജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഇതോടെ സംസ്ഥാനത്ത് സ്ഥിരീകരിച്ച കൊറോണ കേസുകളുടെ എണ്ണം 22 ആയി. ഇതിൽ മൂന്ന് പേർക്ക് രോഗം ഭേദമായപ്പോൾ 19 പേർ ചികിത്സയിലാണ്. സംസ്ഥാനത്താകെ 5468 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 69 പേരാണ് ആശുപത്രികളിൽ അഡ്മിറ്റ് ആയത്. 1715 സാമ്പിളുകളിൽ 1132 ഉം നെഗാറ്റീവാണ്.

Also Read: കോവിഡ്-19: ജയിലുകളിൽ മാസ്കുകൾ നിർമിക്കുമെന്ന് പിണറായി വിജയൻ

ഹോം സ്റ്റേകളിലും റിസോർട്ടുകളിലുമുള്ള വിദേശികളെ നിരീക്ഷിച്ച് വരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദേശത്ത് കുടുങ്ങിയവരെ സഹായിക്കുമെന്നും ഇതിനായുള്ള കേന്ദ്ര ഇടപ്പെടൽ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി.

മറ്റ് സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന സ്ഥലങ്ങൾ പരിശോധന ശക്തമാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പ്രാദേശിക സഹായവും ഉറപ്പുവരുത്തും. കൂട്ടായ പ്രതിരോധ പ്രവർത്തനം നടത്താനായാൽ ഇതിനെയും അതിജീവിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങളോട് ആളുകൾ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: പ്രതിപക്ഷം ഇരയുടെ ഒപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിൽക്കുകയുമാണെന്ന് ആരോഗ്യമന്ത്രി

കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് കൂടുതൽ സാനിറ്റൈസേഴ്സ് ഉൽപ്പാദിപ്പിക്കാൻ ആംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പത്ത് ദിവസത്തിനുള്ളിൽ ഒരു ലക്ഷം കുപ്പികൾ ഉൽപ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Two more corona cases reported in kerala covid 19

Next Story
കോവിഡ്-19: ജയിലുകളിൽ മാസ്കുകൾ നിർമിക്കുമെന്ന് പിണറായി വിജയൻmask, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com