scorecardresearch

രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക്; ജോസഫ് വിഭാഗത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

തിരഞ്ഞടുപ്പ് കമ്മീഷന്‍ രേഖകള്‍ പരിശോധിച്ചില്ലെന്ന ജോസഫ് വിഭാഗത്തിന്റെ വാദം സുപ്രീം കോടതി പരിഗണിച്ചില്ല

തിരഞ്ഞടുപ്പ് കമ്മീഷന്‍ രേഖകള്‍ പരിശോധിച്ചില്ലെന്ന ജോസഫ് വിഭാഗത്തിന്റെ വാദം സുപ്രീം കോടതി പരിഗണിച്ചില്ല

author-image
WebDesk
New Update
jose k maani, pj joseph, ജോസ് കെ മാണി, Kerala congress, പിജെ ജോസഫ്, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

ന്യൂഡൽഹി: രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ച നടപടി ചോദ്യം ചെയ്ത് ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. തിരഞ്ഞടുപ്പ് കമ്മീഷന്‍ രേഖകള്‍ പരിശോധിച്ചില്ലെന്ന ജോസഫ് വിഭാഗത്തിന്റെ വാദം സുപ്രീം കോടതി പരിഗണിച്ചില്ല.

Advertisment

ഹൈക്കോടതിയിലും ജില്ലാ കോടതിയിലും ജോസഫ്​ വിഭാഗത്തിന്​ നേരത്തെ തിരിച്ചടി നേരിട്ടിരുന്നു. തുടർന്ന്​ ജോസ് കെ.മാണി രണ്ടില ഉപയോഗിക്കുന്നത്​ സ്​റ്റേ ചെയ്യണമെന്ന ആവശ്യവുമായി ജോസഫ്​ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചു. ആ ഹർജിയും തള്ളി. ഇതിനെതിരെ സമർപ്പിച്ച ഹർജി ചീഫ്​ ജസ്​റ്റിസ്​ അടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ തള്ളുകയായിരുന്നു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ചിഹ്നം ജോസ് കെ.മാണിക്ക് അനുവദിച്ച് ഉത്തരവിട്ടത്. ഇത് ഹൈക്കോടതിയും ശരി വയ്ക്കുകയായിരുന്നു. ജോസഫ് വിഭാഗം നേതാവ് പി.സി.കുര്യാക്കോസ് ആണ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതി വിധി ഉടന്‍ സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Read More: കുറ്റ്യാടി വിട്ടുനൽകി ജോസ് കെ.മാണി; സിപിഎം മത്സരിക്കും

തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായി പ്രവര്‍ത്തിച്ചുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഹൈക്കോടതി നിര്‍വഹിച്ചില്ലെന്നാണ് പി.ജെ.ജോസഫ് വിഭാഗം സുപ്രീം കോടതിയില്‍ വാദിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകള്‍ പരിശോധിക്കാതെയാണ് രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക് അനുവദിച്ചതെന്നും ജോസഫ് വിഭാഗം സുപ്രീം കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ജോസഫ് വിഭാഗത്തിന്റെ വാദമുഖങ്ങളെ സുപ്രീം കോടതി തള്ളുകയും ചെയ്തു.

Advertisment

ജോസഫ് വിഭാഗം നേതാവ് പി.സി.കുര്യാക്കോസ് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ പ്രധാന ആവശ്യം. പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ രണ്ടില ചിഹ്നം ഉപയോഗിക്കാന്‍ ജോസ് കെ.മാണി വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. ഈ നടപടിക്കെതിരെ ജോസഫ് വിഭാഗം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലും പിന്നീട് ഡിവിഷന്‍ ബെഞ്ചിലും നല്‍കിയ ഹര്‍ജികള്‍ തള്ളിയിരുന്നു.

പാര്‍ട്ടി പിളര്‍ന്നതിന് ശേഷം കേരള കോണ്‍ഗ്രസ് എമ്മിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ച് കിട്ടുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ ചോദ്യം ചെയ്ത് പി.ജെ.ജോസഫ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോട് യോജിക്കുകയാണ് ചെയ്തത്. ചെണ്ട ചിഹ്നത്തിലാണ് ജോസഫ് വിഭാഗം ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്.

Pj Joseph Jose K Mani

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: