Latest News

കോഴിക്കോട് നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് പൊട്ടി വീണ് രണ്ട് മരണം; പരിക്കേറ്റവരുടെ നില ഗുരുതരം

തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക്, സലീം എന്നിവരാണ് മരിച്ചത്

Accident, Construction site, Kozhikkode
Photo: Screengrab

കോഴിക്കോട്: തൊണ്ടയാട് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് പൊട്ടി വീണ്ട് രണ്ട് തൊഴിലാളികള്‍ മരിച്ചു. തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക്, സലീം എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില അതിവ ഗുരുതരമായി തുടരുകയാണ്.

കെട്ടിടത്തിന്റെ ഷെയ്ഡിലേക്ക് സ്ലാബ് എടുത്ത് വയ്ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സലീമും കാര്‍ത്തിക്കും അടക്കം അഞ്ച് പേരാണ് സ്ഥലത്തുണ്ടായിരുന്നത്. കാര്‍ത്തിക് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് വിവരം. സലീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തങ്കരാജ്, ഗണേഷ്, ജീവാനന്ദം എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ തങ്കരാജ്, ഗണേഷ് എന്നിവരുടെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Also Read: ഇളവുകള്‍ ഇന്ന് മുതല്‍; ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Two labours killed in an accident at construction site in kozhikode

Next Story
“സുധീരനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തും”; പ്രശ്നപരിഹാരത്തിനായി സുധാകരന്‍KPCC, K Sudhakaran
The moderation of comments is automated and not cleared manually by malayalam.indianexpress.com