കൊല്ലം: നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ചുകയറിയതിനെ തുടർന്ന് കൊല്ലത്ത് രണ്ട് പേർ മരിച്ചു. കടയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. രണ്ടു പേർക്ക് അപകടത്തിൽ പരിക്കേറ്റതായും വിവരമുണ്ട്.

കൊല്ലത്തിനടുത്ത് ആയൂരിലെ ഫർണ്ണിച്ചർ കടയിലാണ് അപകടം നടന്നത്. രണ്ട് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞതായാണ് ലഭിക്കുന്ന വിവരം.

കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കടയിലെ ജീവനക്കാരായ ഹരി, ശശി എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ