ന്യൂഡല്‍ഹി: നാളെ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് മുഖ്രമന്ത്രിയോട് ആവശ്യപ്പെടണമെന്ന് കര്‍ണാടകയിലെ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍. എച്ച് നാഗേഷ്, ആര്‍ ശങ്കര്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
സംസ്ഥാനത്ത് രാഷ്ട്രീയ അനശ്ചിതാവസ്ഥയാണെന്നും ഇതില്ലാതാക്കാന്‍ സുപ്രീം കോടതി ഇടപെടണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. ഭരണപക്ഷത്തെ വിമത എംഎല്‍എമാര്‍ ഇപ്പോല്‍ മുംബൈയിലാണ്. അതേസമയം, രാജിയില്‍ ഉറച്ച് നില്‍ക്കുന്നവരെ അയോഗ്യരാക്കുമെന്നാണ് കോണ്‍ഗ്രസ് നിലപാട്.
എന്നാല്‍ പണവും പദവിയുമല്ല തങ്ങളുടെ ലക്ഷ്യമെന്നും സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കാനാണ് ശ്രമമെന്നുമാണ് വിമത എംഎല്‍എമാര്‍ പറയുന്നത്. തിങ്കളാഴ്ച തന്നെ വോട്ടെടുപ്പ് നടക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് വ്യക്തമാക്കിയിരുന്നു.