ആലപ്പുഴ: ഹരിപ്പാടിന് സമീപം ദേശീയ പാതയില്‍ രാവിലെയുണ്ടായ വാഹനാപകടത്തിൽ രണ്ട് പേര്‍ മരിച്ചു. കോയമ്പത്തൂരിലെ എൻജിനീയറിങ് വിദ്യാര്‍ഥികളാണ് മരിച്ചത്. നങ്ങ്യാർകുളങ്ങരയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. പൊളളലേറ്റാണ് ഇരുവരും മരിച്ചത്.

കോയമ്പത്തൂർ കർപ്പാകം യൂണിവേഴ്​സിറ്റി കോളജ്​ മൂന്നാം വർഷ വിദ്യാർഥികളാണ്​ ഇരുവരും. മാവേലിക്കര കല്ലുമല ഉമ്പർനാട്​ നടാപ്പള്ളി സുധാകുമാരിയുടെ മകൻ ശങ്കർ കുമാർ (22), ചെങ്ങന്നൂർ മുളക്കഴ കിരൺ നിവാസിൽ കൃഷ്​ണ​​​​ന്റെ മകൻ കിരൺ കൃഷ്​ണൻ (22) എന്നിവരാണ്​ മരിച്ചത്​.

കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വരികയായിരുന്ന ബൈക്കാണ്​ അപകടത്തിൽ പെട്ടത്​. ബൈക്കും ലോറിയും അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കിരണ്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.