തിരുവനന്തപുരം: മലയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ യുവതിക്ക് രണ്ട് തവണ ആദ്യ ഡോസ് വാക്സിന് കുത്തിവച്ചതായി പരാതി. അന്തിയൂര്‍ക്കോണം സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരിക്കാണ് കുത്തിവയ്പ്പെടുത്തത്.
യുവതിയും കുത്തിവയ്പ്പെടുത്ത നഴ്സുമ്മാരും തമ്മിലുണ്ടായ ആശയക്കുഴപ്പമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
“രണ്ട് ഡോസ് കുത്തിവയ്പ്പുമെടുത്തത് രണ്ട് നഴ്സുമാരാണ്. രണ്ടാമത്തെ ഡോസ് എടുക്കുന്നതിന് മുന്‍പ് യുവതിയോട് ചോദിച്ചപ്പോള്‍ കുത്തിവയ്പ്പെടുത്തില്ല എന്നാണ് പറഞ്ഞത്,” ആശുപത്രി സൂപ്രണ്ട് ഡോ. ഷീജ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ സൂപ്രണ്ടിന്റെ വാദത്തെ യുവതിയുടെ മാതാവ് പൂര്‍ണമായും നിഷേധിച്ചു. നഴ്സുമ്മാര്‍ക്ക് പിഴവ് പറ്റിയതാണെന്നാണ് മാതാവിന്റെ ആരോപണം.
ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട യുവതിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യനില തൃപ്തികരമായതിന് ശേഷം താലൂക്ക് ആശുപത്രിയിലേക്ക് മറ്റിയിട്ടുണ്ട്.
Also Read: രണ്ട് വാക്സിനുകൾ മിക്സ് ചെയ്യാമോ? ഐസിഎംആർ പഠനം വ്യക്തമാക്കുന്നത് എന്താണ്?