scorecardresearch
Latest News

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് രണ്ട് മരണം; രണ്ടു പേർക്ക് പരുക്ക്

മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് രണ്ട് മരണം; രണ്ടു പേർക്ക് പരുക്ക്

കണ്ണൂർ: നിർത്തിയിട്ട ലോറിയിൽ കാറിടിച്ചു രണ്ടുപേർ മരിച്ചു. കാർ യാത്രക്കാരായ ചിറക്കൽ സ്വദേശികളായ പ്രജുൽ (34) പൂർണിമ (30) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർക്ക് പരുക്കേറ്റു.

ഇന്ന് പുലർച്ചെ 2.30ന് പാപ്പിനിശ്ശേരി -പിലാത്തറ കെഎസ്ടിപി റോഡിൽ കെ.കണ്ണപുരം പാലത്തിനുസമീപമാണ് അപകടം. മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം. രണ്ടു കുടുംബങ്ങളാണ് കാറിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. പരുക്കേറ്റവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: ഉപ്പിലിട്ടത് വിൽക്കുന്നത് നിരോധിച്ച് കോഴിക്കോട് കോർപ്പറേഷൻ; പ്രതിഷേധവുമായി കച്ചവടക്കാർ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Two dies in car accident kannur