തൃശൂർ: കൊരട്ടിയില്‍ വീട്ടമ്മയും പേരക്കുട്ടിയും ട്രെയിന്‍ തട്ടി മരിച്ചു. പയ്യപ്പളി ജോസിന്റെ ഭാര്യ ലിസി, ഒന്നര വയസുള്ള പേരക്കുട്ടി ജുവാൻ എന്നിവരാണ് മരിച്ചത്. റെയിൽപാളത്തിന് സമീപം കെട്ടിയ ആടിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെ കയറിൽ തട്ടി പാളത്തിലേക്ക് വീണാണ് അപകടം ഉണ്ടായത്. പാളത്തിലേക്ക് വീണ കുട്ടിയെ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ലിസിയും വീണ് പോവുകയായിരുന്നു.
