മലപ്പുറം: എടവണ്ണയില്‍ ബയോഗ്യാസ് പ്ലാന്റിലെ വിഷ വാതകം ശ്വസിച്ച് രണ്ട് പേര് മരിച്ചു. എടവണ്ണ പത്തപ്പിരിയത്തെ ബയോഗ്യാസ് പ്ലാന്റിലാണ് സംഭവം. പ്ലാന്റ് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം.
ഒരാളുടെ നില ഗുരുതരമാണ്. അഞ്ചോളം പേരാണ് പ്ലാന്റ് വൃത്തിയാക്കാനുണ്ടായിരുന്നത്. രണ്ട് പേര് വിഷ വാതകം ശ്വസിച്ച് മരിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയില്‍ ആശുപ്രതിയില്‍ പ്രവേശിച്ചിരിക്കുകയാണ്.