കൊല്ലം : ബൈക്ക് മിനിലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. ശക്തികുളങ്ങര കുരിശടിക്ക് സമീപം രാത്രി 11.30-ഓടെയായിരുന്നു അപകടം. മരുത്തടി കുടവൂർ തെക്കതിൽ വിനയചന്ദ്രൻറെ മകൻ പ്രശാന്ത് ചന്ദ്രൻ (27), സുഹൃത്ത് മരുത്തടി സ്വദേശി ജിതിൻ (25) എന്നിവരാണ് മരിച്ചത്.

നീണ്ടകര ഭാഗത്തേക്കുപോയ ബൈക്ക് എതിർദിശയിൽ വരികയായിരുന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു. ജിതിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രശാന്ത് ചന്ദ്രനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംഭവത്തില്‍ ശക്തികുളങ്ങര പോലീസ് കേസെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ