ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച രണ്ടുപേർ മരിച്ചു

വ്യാജ മദ്യമാണോ മറ്റേതെങ്കിലും ദ്രാവകമാണോ മരണത്തിനിടയാക്കിയതെന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു

illicit liquor, illegal liquor, വ്യാജമദ്യം, ഇരിങ്ങാലക്കുട, two dies drinking liquor, ie malayalam

തൃശൂർ: ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച രണ്ടു യുവാക്കൾ മരിച്ചു. കണ്ണംമ്പിള്ളി വീട്ടില്‍ നിശാന്ത് (43), അണക്കത്തി പറമ്പില്‍ ബിജു (42) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി ഒമ്പതോടെ മദ്യം കഴിച്ച ഇവർ, പിന്നാലെ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നിഷാന്ത് ഇന്നലെ രാത്രിയും ഗുരുതരാവസ്ഥയിലായിരുന്ന ബിജു ഇന്ന് പുലർച്ചെയോടെയും മരിച്ചു.

നിഷാന്തിന്റെ ചിക്കൻ സ്റ്റാളിൽ ഇരുന്നാണ് ഇവർ മദ്യം കഴിച്ചതെന്നാണ് വിവരം. ഇവിടെനിന്നു കുപ്പിയും ഗ്ലാസും പൊലീസിന് ലഭിച്ചു. ഇവർ കഴിച്ച ദ്രാവകത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചിട്ടുണ്ട്.

സ്പിരിറ്റ് പോലുള്ള ദ്രാവകമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാജ മദ്യമാണോ മറ്റേതെങ്കിലും ദ്രാവകമാണോ മരണത്തിനിടയാക്കിയതെന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Also Read: വയനാട്ടിൽ ഒരാൾ വെടിയേറ്റു മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Two died after consuming illicit liquor in thrissur irinjalakuda

The moderation of comments is automated and not cleared manually by malayalam.indianexpress.com