Latest News

നെട്ടൂരില്‍ ലോറികള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

റോഡിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ തടി കയറ്റി വന്ന ലോറി ഇടിച്ചാണ് അപകടം

കൊച്ചി: എറണാകുളം നെട്ടൂരിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. കന്യാകുമാരി സ്വദേശികളായ ജോൺ, വർഗീസ് എന്നിവരാണ് മരിച്ചത്. പുലർച്ചെ നാലരയോടെ റോഡിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ തടി കയറ്റി വന്ന ലോറി ഇടിച്ചാണ് അപകടം.

Read: പാലായില്‍ കാര്‍ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു, മരണം അഞ്ചായി

തിരുവനന്തപുരത്ത് നിന്ന് പെരുമ്പാവൂരിലേക്ക് വന്ന ലോറിയാണ് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചത്. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിന് ശേഷമാണ് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Two die in lorry accident in ernakulam

The moderation of comments is automated and not cleared manually by malayalam.indianexpress.com