Latest News

അമ്പലപ്പുഴയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

കൊട്ടിക്കലാശത്തിനിടെ അമ്പലപ്പുഴയില്‍ സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായിരുന്നു.

bjp leader killed, ബിജപി നേതാവ്,bjp kashmir,ബിജെപി കശ്മീർ, bjp leader killed in Kashmri, bjp leader, ie malayalam,

ആലപ്പുഴ: അമ്പലപ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ജെന്‍സണ്‍, ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പ്രജോഷ് കുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തന് പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു.

അമ്പലപ്പുഴ കരുമാടി സ്വദേശികളാണ് ഇരുവരും. കൈയ്ക്കും കാലിനും ഇവർക്ക് പരുക്കേറ്റിട്ടുണ്ട്. അക്രമികള്‍ ഇവരെ ബൈക്കില്‍ പിന്തുടര്‍ന്ന് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശബ‌്ദം കേട്ട് സമീപവാസികൾ ഓടിയെത്തിയതോടെ അക്രമിസംഘം കടന്നുകളഞ്ഞു.

Read More: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു

അമ്പലപ്പുഴ ക്ഷേത്രത്തിനു കിഴക്ക് വശം തിരുവല്ല റോഡില്‍ ഞൊണ്ടി മുക്കിനു സമീപം ചൊവ്വാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആക്രമണം

തലയ്ക്കും കൈകാലുകള്‍ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റ് ഗുരുതരാവസ്ഥയിലായ ഇരുവരേയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടിക്കലാശത്തിനിടെ അമ്പലപ്പുഴയില്‍ സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Two cpm workers attacked in alappuzha

The moderation of comments is automated and not cleared manually by malayalam.indianexpress.com