കണ്ണൂർ: മട്ടന്നൂർ നെല്ലൂന്നിയിൽ 2 സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു. സിപിഎം പ്രവർത്തകരായ സൂരജ്,ജിതേഷ് എന്നിവർക്കാണ് വെട്ടേറ്റത്. കള്ള് ഷാപ്പ് തൊഴിലാളിയായ സൂരജിനെ ഷാപ്പിൽവെച്ചാണ് ഒരു സംഘം ആക്രമിച്ചത്. കൈക്കും, കാലിനും ഗുരുതരമായി പരിക്കേറ്റ സൂരജിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ ആർഎസ്എസ് സംഘമാണെന്ന് സൂരജ് പൊലീസിന് മൊഴി നൽകി.
ആർഎസ്എസ്-സിപിഎം സംഘർഷം നിലനിൽക്കുന്ന പ്രദേശത്താണ് ആക്രമണം ഉണ്ടായത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി സംഭവ സ്ഥലം സന്ദർശിച്ചു.