തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ണ്‍​സൂ​ണി​നെ തു​ട​ർ​ന്നുണ്ടായ മ​ഴ​ക്കെടുതിയില്‍ സംസ്ഥാനത്ത് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 16 ആ​യി. വയനാട് സുല്‍ത്താന്‍ ബത്തേരിക്ക് സമീപം ചീരാലില്‍ രണ്ട് വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. മുഹമ്മദ് ഷാഹുല്‍ (8), സന ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു.

ആലപ്പുഴയില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു. പള്ളിപ്പുറം സ്വദേശി വിനു, ചെങ്ങന്നൂര്‍ സ്വദേശി സുരേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി​യി​ൽ മ​രം​വീ​ണ് പ​രി​ക്കേ​റ്റ കു​ട്ടി ഇ​ന്ന് ഉ​ച്ച​യോ​ടെ മ​രി​ച്ചു. അ​റന്മുള പാ​റ​പ്പാ​ട്ട് അ​ജീ​ഷി​ന്‍റെ മ​ക​ൻ അ​ക്ഷ​യ്(8) ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​യി​ക്കോ​ണം ശാ​സ്ത​വ​ട്ട​ത്ത് വൈ​ദ്യു​തി ലൈ​ൻ ത​ട്ടി ഇന്ന് രാവിലെ ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു. ശാ​സ്ത​വ​ട്ടം സ്വ​ദേ​ശി ശ​ശി​ധ​ര​ൻ (75) ആ​ണ് മ​രി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കാ​ല​വാ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ല​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. കേ​ര​ള-​ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് 60 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശാ​നും സാ​ധ്യ​ത​യു​ണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ