കാ​ട്ടാ​ക്ക​ട: സിപിഎം ​തൂ​ങ്ങാം​പാ​റ ബ്രാ​ഞ്ച് അം​ഗ​ത്തി​നു നേരെ നടന്ന ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ. ഇ​വ​രെ ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്. സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ​വ​രാ​ണ് പിടിയിലായതെന്നാണ് സൂചന.​ ഡി​വൈഎ​സ്പി അ​നി​ൽ​കു​മാ​റി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

കാ​ട്ടാ​ക്ക​ട​യി​ൽ ന​വം​ബ​ർ 19ന് ​രാ​വി​ലെ ആ​റ​രയോടെ പ​ത്ര വി​ത​ര​ണ​ക്കാ​ര​നെ ബൈ​ക്കി​ലെ​ത്തി​യ ഒ​രു സം​ഘം അടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നു. കാ​ട്ടാ​ക്ക​ട-തി​രു​വ​ന​ന്ത​പു​രം റോ​ഡി​ൽ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​ത്തു മൊ​ളി​യൂ​ർ റോ​ഡി​ലാ​ണ് സം​ഭ​വം.​ സിപിഎം തൂ​ങ്ങാം​പാ​റ ബ്രാ​ഞ്ച് അം​ഗ​വും പ​ത്ര വി​ത​ര​ണ​ക്കാ​ര​നു​മാ​യ ശ​ശി കു​മാ​റി​നെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ സം​ഘം ആക്രമിച്ചത്.

ഇയാളെ പിന്നീട് നെയ്യാറ്റിൻ‌കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തന്നെ ആക്രമിച്ചത് എസ്ഡിപിഐ പ്രവർത്തകരാണെന്ന് കുമാർ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ സിപിഎം-എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം നിലനിന്നിരുന്നു. സിപിഎം പ്രവർത്തകരുടെ വീടുകളും വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ