Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

വളാഞ്ചേരിയിൽ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പെ​ടു​ക്കാ​നെ​ത്തി​യ നഴ്സിനെ മർദ്ദിച്ചവർ അറസ്റ്റിൽ

എ​ട​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ബ​ഷി​ർ, സ​ഫ്വാ​ൻ എ​ന്നി​വ​രെ​യാ​ണു വ​ളാ​ഞ്ചേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്

vaccination, anti vaccination campaign, kerala,

കോ​ഴി​ക്കോ​ട്: മീ​സ​ൽ​സ് റു​ബെ​ല്ല പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പെ​ടു​ക്കാ​നെ​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കു മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. എ​ട​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ബ​ഷി​ർ, സ​ഫ്വാ​ൻ എ​ന്നി​വ​രെ​യാ​ണു വ​ളാ​ഞ്ചേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​റ്റു​ള്ള​വ​ർ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ഇന്നലെ മലപ്പുറം എടയൂരില്‍ മീസില്‍സ് റുബെല്ല പ്രതിരോധ കുത്തിവെപ്പ് നല്‍കാനെത്തിയ നഴ്‌സിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്. പരിക്കേറ്റ നഴ്‌സ് ശ്യാമള ഭായിയെ കുറ്റിപ്പുറം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അത്തിപ്പറ്റ ജി.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മിസില്‍സ് റുബെല്ല വാക്സിനെട്ടടുക്കുന്നതിനിടയിലാണ് എടയൂര്‍ പി എച്ച് സിയിലെ നഴ്സ് ശ്യാമള ഭായിയെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്. ശ്യാമള ഭായിയുടെ കൈപിടിച്ച് തിരിക്കുകയും, മൊബൈല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്‌തെന്നുമാണ് പരാതി.

കൂടെയുണ്ടായിരുന്ന അരോഗ്യ വകുപ്പുപ്പിലെ മറ്റ് ഉദ്യോഗസ്ഥരെയും സംഘം മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കലക്ടര്‍ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും അരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ പരാതി നല്‍കി. അതേസമയം അനുവാദമില്ലാതെയാണ് കുട്ടികള്‍ക്ക് കുത്തിവെപ്പ് നടത്തിയതെന്നാണ് ചില രക്ഷിതാക്കളുടെ ആരോപണം. രക്ഷിതാക്കളെങ്കിലും സംഭവം അറിയേണ്ടതല്ലേ എന്നും ഇവര്‍ ചോദിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Two arrested for beating nurse in valanchery malappuram measles rubella vaccination

Next Story
എ.കെ ശശീന്ദ്രനെതിരായ കേസ് റദ്ദാക്കണമെന്ന പരാതിക്കാരിയുടെ ഹർജി ഇന്ന് പരിഗണിക്കുംak saseendran, minister, kerala, ncp
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express