തൊടുപുഴ: വയോധികയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്രിനെയും കാമുകിയെയും അറസ്റ്റ് ചെയ്തതായി പൊലീസ്. മാങ്കുളം വിരിപാറയിൽ മക്കൊളളിൽ അച്ചാമയെ (70) കൊലപ്പെടുത്താൻ​ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

സംഭവത്തിൽ മുൻ പഞ്ചായത്തംഗവും, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ പാമ്പുംകയം, നടുവകുന്നേൽ ബിജു ജോസഫ് (45)നെ പോലീസ് അറസ്റ്റു ചെയ്തത്. അച്ചാമയുടെ മകൻ ബിജുവിന്രെ ഭാര്യ മിനി (37) യെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഭർതൃമാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് താനാണെന്ന് മിനി കുറ്റസമ്മതം നടത്തിയെങ്കിലും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കോൺഗ്രസ് നേതാവിന്രെ പേരിലേയ്ക്ക് അന്വേഷണം നീളുന്നതിന് വഴിയൊരുക്കിയതെന്ന് പൊലീസ് പറഞ്ഞു.
മാങ്കുളം വിരി പാറയിൽ ഭർതൃമാതാവിനെ കൊലപ്പെടുത്തുവാൻ ശ്രമിച്ചത് കാമുകനെന്ന് ചോദ്യം ചെയ്യലിൽ അറസ്റ്റിലായ യുവതി പൊലിസിനോട് പറഞ്ഞു.കഴിഞ്ഞ ദിവസം അറസ്റ്റിലായ വിരിപാറ മക്കൊള്ളിൽ ബിജുവിന്റെ ഭാര്യ മിനി (37) ആണ് ഇക്കാര്യം പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്നാണ് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്രായ നടുവക്കുന്നേൽ ബിജു ജോസഫിനെ പൊലിസ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ ഭർതൃമാതാവ് അച്ചാമ്മ (70) യൊ ണ് ഇരുവരും ചേർന്ന് കഴുത്തിൽ വയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. .ഇവർ അതീവ ഗുരുതരാവസ്ഥയിൽ ആലുവയിലെ ആസ്പത്രിയിൽ ചികിത്സയിലാണ്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ് : “രണ്ടു വർഷമായി ബിജുവും മിനിയും പ്രണയത്തിലാണ്.പല ദിവസവം രാത്രിയിലും പകലുമായി ബിജു യുവതിയുടെ വീട്ടിലെത്തുമായിരുന്നു. ഇവരുടെ ബന്ധത്തെ വീട്ടുകാർ ചോദ്യം ചെയ്തിരുന്നു. എട്ടു മാസം മുൻപ്, ബിജു, തന്നെ വിളിക്കുന്നതിനായി, യുവതിക്ക് പുതിയ ഫോൺ വാങ്ങി നൽകി. ഭർത്താവ് ജോലിക്കും മക്കൾ സ്കൂളിലും പോകുന്ന സമയത്ത് യുവതി കാമുകനെ ഫോണിൽ വീട്ടിലേക്ക് ക്ഷണിക്കും. കഴിഞ്ഞ 26 ന് വൈകിട്ട് ഭർതൃമാതാവായ അച്ചാമ്മ കുളിക്കാനായി പോയ സമയത്ത് യുവതി ഇയാളെ ഫോണിൽവിളിച്ചു വരുത്തി.കുളി കഴിഞ്ഞ് എത്തിയ അച്ചാമ്മ ഇരുവരെയും കണ്ടതിനെ തുടർന്നാണ് ഭർതൃമാതാവിനെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിച്ചത്.”

“തുടർന്ന് സമീപത്തു കിടന്നവയർ എടുത്ത് ബിജു അച്ചാമ്മയുടെ കഴുത്തിൽ മുറുക്കി. മിനി ഈ സമയം അച്ചാമ്മ നിലവിളിക്കാതിരിക്കാനായി വായും മുഖവും പൊത്തി പിടിച്ചു.ഇവർ മരിച്ചെന്ന് കരുതിയ ബിജു വീടിന്റെ അടുക്കള വഴി രക്ഷപ്പെട്ടു.ഇതിനു ശേഷമാണ് മിനി അച്ചാമ്മക്ക് വീണു പരിക്കേറ്റു എന്ന് അയൽവാസികളെ അറിയിച്ചതും ആശുപത്രിയിൽ എത്തിച്ചതുമെന്ന്” പൊലീസ് പറയുന്നു. സംഭവത്തിൽ സംശയം തോന്നിയ പോലിസ്, വ്യാഴാഴ്ച മിനിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. താനാണ് അച്ചാമ്മയെ കൊല്ലാൻ ശ്രമിച്ചതെന്ന് ഇവർ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

യുവതിയുടെ മൊഴികൾ തമ്മിലുള്ള പൊരുത്തകേടിനെ തുടർന്ന്, ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാൽ യുവതിയെ ചോദ്യം ചെയ്തു. തുടർന്നാണ്  കൊലപ്പെടുത്തുവാൻ ശ്രമിച്ചത് കാമുകനാണെന് ഇവർ സമ്മതിച്ചതെന്നും കാമുകനെ രക്ഷിക്കാനാണ് താൻ കുറ്റമേറ്റതെന്നും ഇവർ മറുപടി നൽകിയതായി  പൊലീസ് പറഞ്ഞു. മുൻ പഞ്ചായത്തംഗമായിരുന്ന ബിജു ഇപ്പോൾ നിർമ്മാണ കരാറുകാരനാണ്.

ദേവികുളം കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ