കൊച്ചി: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ സ്ഥലം എംഎഎൽഎയ്ക്കും സിപിഎമ്മിനുമെതിരെ ആരോപണവുമായി വാർഡ് മെമ്പർ. വാർഡ് മെമ്പർ നിഷ ആലിയാരാണ് സിപിഎമ്മിനും സ്ഥലം എംഎൽഎ ശ്രീനിജനുമെതിരെ ആരോപണമുന്നയിച്ചത്.
ദീപുവിനു മർദ്ദനം ഏറ്റ സമയത്ത് ശ്രീനിജിൻ എംഎൽഎ പ്രദേശത്തെ ഒരു സിപിഎം പ്രവർത്തകൻറെ വീട്ടിലുണ്ടായിരുന്നതായി നിഷ ആലിയാർ പറഞ്ഞു.
ആക്രമണ വിവരം അറിഞ്ഞുചെന്ന തന്നെയും ഭീഷണിപ്പെടുത്തിയതായും ട്വന്റി ട്വന്റിയുടെ വാര്‍ഡ് മെമ്പറായ നിഷ പറഞ്ഞു. ദീപു വിളിച്ചതിനെത്തുടര്‍ന്ന് താൻ സ്ഥലത്തെത്തിയപ്പോൾ കണ്ടത് സിപിഎം പ്രവര്‍ത്തകരായ നാലുപേര്‍ ദീപുവിനെ മതിലില്‍ ചേര്‍ത്തു പിടിച്ചിരിക്കുന്നതാണെന്നും മെംബർ പഞ്ഞു.
ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ അവർ തങ്ങളാണ് തല്ലിയതെന്നും തങ്ങൾ സിപിഎം കാരാണെന്നും എന്നുപറഞ്ഞ് ആക്രോശിച്ചുവെന്നും നിഷ ആലിയാർ പറഞ്ഞു. അഞ്ച് മണിക്കുശേഷം വാര്‍ഡില്‍ ഇറങ്ങിയാല്‍ കാല് വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വാർഡ് മെംബർ പറയുന്നു.
ഇതിനിടെ എംഎല്‍എ സ്ഥലത്തെത്തിയതായി പറഞ്ഞ വാർഡ് മെംബർ എംഎല്‍എ എന്തിനാണ് അവിടെ എത്തിയതെന്നും പറഞ്ഞു. എംഎല്‍എയ്ക്ക് അക്രമത്തില്‍ പങ്കില്ലെങ്കില്‍ എന്തിനാണ് ആ സമയത്ത് അവിടെ എത്തിയതെന്നും നിഷ ആലിയാർ ചോദിച്ചു.
ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ സ്ട്രീറ്റ് ലൈറ്റുകൾ പുതുക്കുന്നതിനുള്ള ‘സ്ട്രീറ്റ് ലൈറ്റ്’ ചലഞ്ച് പദ്ധതിയെ എംഎൽഎ തകർക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ നടത്തിയ വിളക്കണയ്ക്കല്‍ സമരത്തിനിടെയായിരുന്നു ദീപുവിന് മര്‍ദനേറ്റത്.
മർദ്ദനമേറ്റ് ചികിത്സയിൽ കഴിയവേയാണ് ദീപുവിന്റെ മരണം. ദീപുവിനന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കളമശ്ശേരി രാജഗിരി ആശുപത്രിക്കു സമീപം ട്വന്റി ട്വന്റി പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു.