Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

മുഹമ്മദ് റിയാസും ടി.വി.രാജേഷും റിമാന്‍ഡില്‍

വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെയും വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നതിനെതിരെയും പ്രതിഷേധിച്ച കേസിൽ ഇരുവരും ജാമ്യത്തിലായിരുന്നു

Tv rajesh, ടിവി രാജേഷ്, mohammad riyas, മുഹമ്മദ് റിയാസ്, ie malayalam

കോഴിക്കോട്: സിപിഎം നേതാക്കളായ ടി.വി.രാജേഷും മുഹമ്മദ് റിയാസും റിമാന്‍ഡില്‍. എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ച കേസിലാണ് കോഴിക്കോട് ജെസിഎം കോടതി ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെയും വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നതിനെതിരെയും പ്രതിഷേധിച്ച കേസിൽ ഇരുവരും ജാമ്യത്തിലായിരുന്നു. കേസില്‍ നിരന്തരമായി ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ജാമ്യം റദ്ദാക്കി. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിചാരണ കോടതിയില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. ഇന്ന് കോടതിയിൽ ഹാജരായപ്പോഴാണ് ജഡ്ജി ഇവരെ റിമാന്‍ഡ് ചെയ്തത്. കേസിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ.ദിനേശനെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Read More: ‘നോ..നെവർ..’ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി

2009 ലാണ് കേസിനാസ്പദമായ സംഭവം. യാത്രാ കൂലി വർധിപ്പിച്ചതിലും കരിപ്പൂരിൽ വിമാന സർവീസുകൾ വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ എയർ ഇന്ത്യ ഓഫീസിലേക്ക് നടത്തിയ ഉപരോധം അക്രമാസക്തമായിരുന്നു. സമരത്തിന് നേതൃത്വം നൽകിയത് അന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടി.വി.രാജേഷും സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന മുഹമ്മദ് റിയാസുമാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Tv rajesh and mohammad riyaz remanded for 14 days

Next Story
തട്ടേക്കാട് ബോട്ടപകടം: പ്രതിക്കെതിരെ ചുമത്തിയ ബോധപൂർവമായ നരഹത്യാക്കുറ്റം റദ്ദാക്കിHigh Court of Kerala, കേരള ഹൈക്കോടതി ,iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com